പ്ലസ് വൺ ഹയർ സെക്കൻഡറി പ്രവേശനത്തിനായുള്ള ആദ്യ അലോട്ട്‌മെന്റ് നാളെ (2025 ജൂൺ 2, തിങ്കളാഴ്ച) രാവിലെ 10 മണിക്ക് പ്രസിദ്ധീകരിക്കും. വിദ്യാർത്ഥികൾക്ക് http://hscap.kerala.gov.in എന്ന ഔദ്യോഗിക അഡ്മിഷൻ വെബ്സൈറ്റ് വഴിയാണ് അലോട്ട്‌മെന്റ് വിവരങ്ങൾ പരിശോധിക്കാൻ സാധിക്കുക.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
അലോട്ട്‌മെന്റ് അറിയാൻ വിദ്യാർത്ഥികൾക്ക് ആദ്യം http://hscap.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് ‘Candidate Login – SWS’ എന്ന ലിങ്ക് ക്ലിക്ക് ചെയ്യണം. തുടർന്ന്, അപേക്ഷാ നമ്പറും പാസ്‌വേർഡും നൽകി ലോഗിൻ ചെയ്താൽ ‘First Allotment Results’ എന്ന ലിങ്ക് വഴിയുള്ളതിൽ ക്ലിക്ക് ചെയ്ത് അലോട്ട്‌മെന്റ് വിവരം കാണാം.അലോട്ട്‌മെന്റ് ലഭിച്ചിട്ടുണ്ടെങ്കിലും അതത് വിദ്യാർത്ഥിയുടെ ആദ്യ ഓപ്ഷൻ അല്ലെങ്കിൽ കൂടുതൽ ഇഷ്ടപ്പെട്ട സ്കൂൾ അല്ലെങ്കിൽ, അടുത്ത അലോട്ട്‌മെന്റുകളിൽ പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്നവർ താത്കാലിക പ്രവേശനം തിരഞ്ഞെടുക്കാം. ഇതിനായി, അലോട്ട്‌മെന്റ് ലഭിച്ച സ്കൂളിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഹാജരാകേണ്ടതുണ്ടെങ്കിലും പ്രവേശന ഫീസ് അടയ്‌ക്കേണ്ടതില്ല. താത്കാലിക പ്രവേശനം ലഭിച്ചാൽ അടുത്ത ഘട്ടങ്ങളിലെ അലോട്ട്‌മെന്റുകളിൽ കൂടുതൽ ഉചിതമായ ഓപ്ഷനുകൾ ലഭിക്കാൻ സാധ്യതയുണ്ട്. എന്നാല്‍ താത്കാലിക പ്രവേശനം നേടിയ ശേഷം പിന്നീട് ആപ്ലിക്കേഷനിൽ തിരുത്തലുകള്‍ ചെയ്യാനാകില്ല എന്നതും പ്രധാനമായുള്ള കാര്യമാണ്. അങ്ങനെ അടുത്ത അലോട്ട്‌മെന്റിൽ ഒരു സീറ്റ് ലഭിക്കാതെ പോയാൽ, താത്കാലിക പ്രവേശനം എടുത്ത സ്‌കൂളിലാണ് പ്രവേശനം സ്ഥിരീകരിക്കേണ്ടിവരുക.അലോട്ട്‌മെന്റ് ലഭിച്ച എല്ലാ വിദ്യാർത്ഥികളും നിർബന്ധമായും സ്കൂളിൽ നേരിട്ട് ഹാജരായി രേഖകൾ പരിശോധിപ്പിക്കണം. അലോട്ട്‌മെന്റ് ലെറ്റർ, അപേക്ഷയുടെ പ്രിന്റൗട്ട്, ആവശ്യമായ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകൾ എന്നിവ കൈവശം കരുതേണ്ടതാണ്. അലോട്ട്‌മെന്റ് ലഭിക്കാത്തവർ അടുത്ത ഘട്ടങ്ങൾക്കായി കാത്തിരിക്കുക. കൂടുതൽ വിവരങ്ങൾക്കോ സംശയ നിവാരണത്തിനോ http://hscap.kerala.gov.in എന്ന വെബ്സൈറ്റിലെ നിർദ്ദേശങ്ങൾ പിന്തുടരുകയോ സമീപത്തെ അഡ്മിഷൻ ഹെൽപ് ഡെസ്‌കുമായി ബന്ധപ്പെടുകയോ ചെയ്യാം.