പ്ലസ് വണ്‍ പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടെ കാത്തിരിപ്പിന് വിരാമമായി ഫലം പുറത്ത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് 2024 ലെ പ്ലസ് വണ്‍ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഈ വര്‍ഷം 4,13,589 പേര്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരുന്നു. വിജയശതമാനമടക്കമുള്ള വിശദാംശങ്ങള്‍ ഉടന്‍ ലഭ്യമാവും.വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴി രജിസ്റ്റർ നമ്പറും ജനന തീയതിയും നൽകി ഫലം പരിശോധിക്കാനാവും. ജനനതീയതി “തീയതി-മാസം-വര്‍ഷം” എന്ന ക്രമത്തില്‍ നല്‍കേണ്ടതാണ്.ഈ വർഷം ഫലം മെയ് 28നാണ് പുറത്തിറങ്ങിയതെങ്കിലും പ്ലസ് വണ്‍ പരീക്ഷാഫലം പുറത്തുവിടപ്പെടുന്നത് ജൂണ്‍ ആദ്യവാരം ആകുമെന്ന പ്രതീക്ഷയിലായിരുന്നു വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
വിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഇതിനകം തന്നെ ഫലം ജൂണില്‍ പ്രഖ്യാപിക്കുമെന്നും സൂചന നൽകിയിരുന്നു. ഇതു പ്രകാരമാണ് ഫലപ്രഖ്യാപനം നടന്നതും.മൂല്യനിര്‍ണയം, ടാബുലേഷന്‍ തുടങ്ങിയ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയതോടെ ഇത്തവണയും ഫലപ്രഖ്യാപനം വലിയ വൈകിയില്ലാതെ നടക്കാനായതില്‍ അധികൃതര്‍ തൃപ്തിയാണ് പ്രകടിപ്പിച്ചത്.ഫലം പരിശോധിക്കാവുന്ന വെബ്‌സൈറ്റുകള്‍:
🔹 http://results.hse.kerala.gov.ഇൻ
🔹 http://results.kite.kerala.gov.inനേരിട്ട് ഫലം പരിശോധിക്കാൻ:
🔸 പ്ലസ് വണ്‍ ഫലം: http://results.hse.kerala.gov.in/results/check-result/20
🔸 വിഎച്ച്എസ്ഇ ഫലം: http://results.hse.kerala.gov.in/results/check-result/21പ്ലസ് വണ്‍ ഫലമെത്തിയതോടെ പ്രധാന പൊതുപരീക്ഷകളുടെ ഫലപ്രഖ്യാപനക്രമം പൂര്‍ത്തിയായി. ആദ്യം എസ്‌എസ്‌എല്‍സി ഫലമാണ് പുറത്തുവന്നത്. അതിന് പിന്നാലെ സിബിഎസ്ഇ 10, 12, പ്ലസ് ടു എന്നിവയുടെ ഫലങ്ങളുമെത്തി. എല്ലാ വര്‍ഷവുംപോലെ തന്നെ ഇത്തവണയും പ്ലസ് വണ്‍ ഫലം അവസാനമായാണ് പുറത്തുവന്നത്.