വിദ്യാർത്ഥികൾക്ക് ബസ് യാത്രയ്ക്ക് ഉപയോഗിക്കുന്ന കണ്സഷൻ കാർഡ് സംവിധാനം കൂടുതൽ സംയോജിതമാകുന്നു.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
യാത്രാ കാർഡിൽ ഇനി മുതൽ വിദ്യാർത്ഥിയുടെ ബസ് റൂട്ട് വിവരങ്ങളും ഉൾപ്പെടുത്തുമെന്ന് സ്റ്റുഡന്റ്സ് ട്രാവലിംഗ് ഫെസിലിറ്റി കമ്മിറ്റി തീരുമാനിച്ചു. എഡിഎം കെ. ദേവകിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറൻസ് ഹാളില്‍ ചേർന്ന യോഗത്തിലാണ് പ്രധാന തീരുമാനം എടുത്തത്.ജില്ലയിൽ 27 വയസിനു മുകളിലുള്ളവർ വ്യാജ രേഖകളിലൂടെ കണ്സഷൻ കാർഡ് ഉപയോഗിക്കുന്നുണ്ടെന്നാരോപിച്ച് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രതിനിധികൾ യോഗത്തിൽ പരാതി ഉന്നയിച്ചു. ഇത്തരം കാർഡുകൾ കണ്ടെത്തിയാൽ റദ്ദാക്കണമെന്ന് റീജണൽ ട്രാൻസ്പോർട്ട് ഓഫീസർക്ക് എഡിഎം നിർദ്ദേശം നൽകി. കൂടാതെ അംഗീകാരമില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കണ്ടെത്താൻ പ്രത്യേക അന്വേഷണ കമ്മിറ്റി രൂപീകരിക്കണമെന്നു മാനന്തവാടി ജോയിന്റ് ആർടിഒ സി.പി. ബാബുരാജൻ നിർദേശിച്ചു.കെഎസ്ആർടിസി കണ്സഷൻ അപേക്ഷകൾ സ്വീകരിക്കാതിരിക്കുന്ന പ്രശ്നം പരിഹരിക്കണമെന്നും, ആവശ്യാനുസരണം അധിക റൂട്ടുകൾ അനുവദിച്ച് കൂടുതൽ പാസുകൾ നൽകണമെന്നും വിദ്യാർത്ഥി സംഘടന പ്രതിനിധികൾ യോഗത്തിൽ ആവശ്യപ്പെട്ടു. ഇന്റേണ്‍ഷിപ്പ്, ട്രെയിനിംഗ് തുടങ്ങിയ ആവശ്യങ്ങളിലേക്കുള്ള യാത്രകൾക്കും കണ്സഷൻ അനുവദിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു.യോഗത്തിൽ റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ പി.ആർ. സുമേഷ്, സബ് ഇൻസ്പെക്ടർ എ.പി. മോഹനൻ, ബത്തേരി ജോയിന്റ് ആർടിഒ കെ.ആർ. ജയദേവൻ, ജില്ലാ വിദ്യാഭ്യാസ ഓഫീസ് ജൂനിയർ സൂപ്രണ്ട് പി.പി. രഞ്ജിത്ത്, കെഎസ്ആർടിസി ഇൻസ്പെക്ടർ സി. കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.