ത്യാഗത്തിന്‍റെയും ഐക്യത്തിന്‍റെയും ബലി പെരുന്നാള്‍, ലോകമെമ്പാടും ബക്രീദ് ആഘോഷം

സഹനത്തിന്റെ പ്രതീകവും വിശ്വാസത്തിന്റെയും ത്യാഗത്തിന്റെയും മഹത്വവും വിളിച്ചോതുന്ന ബക്രീദ് ഇന്ന് ആഘോഷിക്കുന്നു. മുസ്ലിംകൾക്ക് ഏറ്റവും വിശുദ്ധമായ

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

ദിവസങ്ങളിലൊന്നായ ബലി പെരുന്നാൾ വിശ്വാസത്തിലെ ആത്മസമർപ്പണത്തിന്റെ ഓർമ പുതുക്കുകയാണ്. അറബി ഭാഷയിലെ ഈദുല്‍ അദ്ഹ എന്ന പദം അടിസ്ഥാനമായാണ് ബക്രീദ് എന്ന പേരിന് രൂപം ലഭിച്ചത്. അദ്ഹ എന്നത് ബലി എന്നർത്ഥം വരുത്തുന്ന വാക്കാണ്.പ്രവാചകനായ ഇബ്രാഹിം നബി, ദൈവ കല്പനപ്രകാരം സ്വന്തം മകൻ ഇസ്മായീലിനെ ബലിയർപ്പിക്കാൻ തയ്യാറായിരുന്ന് നടത്തിയ ആത്മസമർപ്പണത്തിന്റെയും വിശ്വാസവിശുദ്ധിയുടെയും ഓർമപ്പെടുത്തലാണ് ബക്രീദ്. ആ ദൈവീയ ഉത്തരവിന്റെ സ്മരണയായാണ് ഇന്നും വിശ്വാസികൾ ബലി അർപ്പിക്കുന്നത്.ഹജ്ജ് തീർത്ഥാടനത്തിന്റെ പരിസമാപ്തിയായും ബക്രീദിന് പ്രാധാന്യമുണ്ട്. രണ്ടു ദശലക്ഷത്തിലധികം വിശ്വാസികൾ മക്കയിൽ ഹജ്ജിനായി ഒന്നിച്ചുകൂടുന്നത് അതിന്റെ ഭാഗമാണെന്ന് വിശ്വാസികൾ വിശ്വസിക്കുന്നു. അറബി കലണ്ടറിലെ ദുൽഹജ് മാസത്തിലെ പത്ത് മുതൽ പതിമൂന്ന് വരെയുള്ള നാല് ദിവസങ്ങളിലായി ആചരിക്കുന്നതാണ് ഈ വലിയ പെരുന്നാൾ.സഹജീവി സ്നേഹത്തിന്റെയും പരസ്പര മാനവികതയുടെയും ഉദാത്ത സന്ദേശമാണ് ഓരോ ബക്രീദ് ആഘോഷവും പകരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ആശംസാ സന്ദേശത്തിൽ വ്യക്തമാക്കി. ഒരുമയും സ്‌നേഹവും കരുണയും അടിസ്ഥാനമാക്കി ജീവിക്കാനുള്ള ആഹ്വാനമാണ് ഈ ദിനം ഒരുതലത്തിൽ ഉയർത്തുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version