സംസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപനം ശക്തമാകുന്നു. കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2223 ആയി. നിലവിൽ 96 പേർ ചികിത്സയിലാണ്. എറണാകുളത്ത് മാത്രമായി 431 കേസുകളാണ്
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
സ്ഥിരീകരിച്ചത്.രോഗലക്ഷണങ്ങളുള്ളവർ നിർബന്ധമായി പരിശോധനയ്ക്ക് വിധേയരാകണമെന്ന് ആരോഗ്യവകുപ്പ് നിർദേശിക്കുന്നു. നിലവിലെ സാഹചര്യത്തിൽ അതിതീവ്രമായ ആശങ്ക വേണ്ടെങ്കിലും ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ ഓർമ്മിപ്പിക്കുന്നു.ഇന്ത്യയിൽ നിലവിൽ വ്യാപിക്കുന്ന JN.1, NB.1.8.1, LF.7, XFC എന്നീ പുതിയ കോവിഡ്വേരിയന്റുകളാണ് കേസുകളുടെ എണ്ണം ഉയരുന്നതിനുള്ള പ്രധാന കാരണം. രോഗം വേഗത്തിൽ പടർന്നുപിടിക്കുന്നുണ്ടെങ്കിലും ലക്ഷണങ്ങൾ കൂടുതലും നേരിയതായാണ് രേഖപ്പെടുത്തുന്നത്.ചികിത്സയിൽ തുടരുന്ന ചിലരിൽ കോവിഡിനൊപ്പം മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉണ്ടായതിനാൽ മരണസാധ്യത കൂടുതലാണെന്ന വിലയിരുത്തലാണ് ആരോഗ്യവകുപ്പ് മുന്നോട്ട് വച്ചിരിക്കുന്നത്.പകർച്ചവ്യാധികൾ വർദ്ധിക്കുന്ന ഈ കാലഘട്ടത്തിൽ, ആരോഗ്യ നിർദ്ദേശങ്ങൾ പാലിച്ച് ജാഗ്രത പാലിക്കുകയാണ് ഏറ്റവും ഉചിതമെന്ന് ആരോഗ്യവകുപ്പ് ആവർത്തിച്ചു