സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വീണ്ടും കുതിച്ചുയരുന്നു. നിലവില്‍ ആക്ടീവ് കേസുകള്‍ 1952 ആയി ഉയര്‍ന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
ഇതില്‍ 80 പേര്‍ ആശുപത്രിയിലാണ്, എന്നാല്‍ ഇവര്‍ കൊവിഡ് ബാധിതരായതിനാല്‍ ആശുപത്രിയിലായല്ലെന്ന് മന്ത്രി വ്യക്തമാക്കി. മറ്റ് രോഗങ്ങള്‍ക്കായി ചികിത്സ തേടിയപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് വ്യക്തമാക്കി.ഇത് കണക്കിലെടുത്ത് മറ്റ് രോഗങ്ങളുള്ളവര്‍ പ്രത്യേകം മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് മന്ത്രി അറിയിച്ചു. മാസ്‌ക് ധരിക്കുകയും, അനാവശ്യമായി ആശുപത്രികളിലെത്തി ഭീഷണി ഉയര്‍ത്തുന്നത് ഒഴിവാക്കുകയും ചെയ്യണമെന്ന് ആവശ്യം ഉന്നയിച്ചു.ശ്രീചിത്ര ആശുപത്രിയില്‍ ശസ്ത്രക്രിയകള്‍ മുടങ്ങിയ സംഭവത്തില്‍ നേരത്തെ തന്നെ അന്വേഷണം നടന്നതായി മന്ത്രി വ്യക്തമാക്കി. ഉപകരണങ്ങള്‍ വാങ്ങലുമായി ബന്ധപ്പെട്ട നിബന്ധനകളിലുണ്ടായ പ്രശ്നമാണ് ഇതിന് പിന്നിലെന്നും, അടിയന്തര ശസ്ത്രക്രിയ വേണ്ട കേസുകള്‍ക്ക് മെഡിക്കല്‍ കോളേജില്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍Already നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. പ്രശ്നത്തിന് ഉടന്‍ തന്നെ പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അറിയിച്ചു.