കുതിച്ചുകയറി സ്വര്‍ണവില, കണ്ണുതള്ളി ഉപഭോക്താക്കള്‍

സംസ്ഥാനത്ത് സ്വർണവില തുടർച്ചയായി രണ്ടാം ദിനവും ഉയർന്നു. ഇന്ന് ഒരു പവന്‍ 640 രൂപയുടെ വർദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

ഇന്നലെ 600 രൂപയുണ്ടായ വർദ്ധനയോടെ സ്വർണവില വീണ്ടും 72,000 രൂപയുടെ mental limit കടന്ന് ഇന്ന് 72,800 രൂപയിലെത്തി.ജൂണ്‍ 7 മുതൽ 10 വരെ സ്വർണവില 1480 രൂപ കുറഞ്ഞതിനു ശേഷം വീണ്ടും വളർച്ചയിലേക്കാണ് തിരിച്ചെത്തുന്നത്. ഇന്നലെയും ഇന്നുമായി ആകെ 1240 രൂപയാണ് വില ഉയർന്നത്.ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് വിപണി വില 80 രൂപ ഉയർന്ന് 9100 രൂപയായി. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 65 രൂപയുടെ വർദ്ധന രേഖപ്പെടുത്തി, നിലവിലെ വില 7465 രൂപയാണ്.വെള്ളിയുടെ വിപണി വിലയിൽ മാറ്റമില്ല. സാധാരണ വെള്ളിയുടെ ഒരു ഗ്രാമിന് വില യഥാസ്ഥിതിയിലാണ്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version