കോൺഗ്രസ് നേതാവും എംപിയുമായ പ്രിയങ്ക ഗാന്ധി മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിന് നാളെ (ജൂൺ 13) മുതൽ സന്ദർശനം ആരംഭിക്കും.പ്രഥമമായി രാവിലെ 9.45ന് കേന്ദ്രാവിഷ്കൃത പദ്ധതികളുടെ അവലോകനയോഗമായ ദിശ മീറ്റിംഗിൽ പങ്കെടുക്കും.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
തുടർന്ന് ഉച്ചയ്ക്ക് 2.15ന് വണ്ടൂർ ചൊക്കാട് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഗഫൂറിൻ്റെ വീട്ടിലെത്തിയ് കുടുംബത്തോട് അനുശോചനം അറിയിക്കും.അതിനുശേഷം ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂർ നിയോജക മണ്ഡലത്തിൽ വൈകിട്ട് 3 മണിക്ക് മൂത്തേടത്തും 4.15ന് നിലമ്പൂരിലും നടക്കുന്ന പൊതുയോഗങ്ങളിൽ പ്രിയങ്ക ഗാന്ധി പങ്കെടുക്കും.ജൂൺ 14ന് രാവിലെ 9 മണിക്ക് കൽപ്പറ്റ എം.സി.എഫ് പബ്ലിക് സ്‌കൂളിന്റെ പുതിയ കെട്ടിട ഉദ്ഘാടനം നിർവഹിക്കും.