സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വലിയ ഇടിവ്

സംസ്ഥാനത്ത് വെള്ളിയാഴ്ച സ്വർണവിലയിൽ ഗണ്യമായ കുറവാണ് ഉണ്ടായത്. 22 ക്യാരറ്റ് സ്വർണം ഗ്രാമിന് 55 രൂപയും പവന് 440 രൂപയും കുറഞ്ഞ് 73,680 രൂപയായിരിക്കുന്നു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

ഇന്നലെ ഇതിന് മുമ്പ് പവന്റെ വില 74,120 രൂപയായിരുന്നു.24 ക്യാരറ്റ് സ്വർണത്തിൽ പവന് 480 രൂപയുടെയും 18 ക്യാരറ്റിൽ 360 രൂപയുടെയും ഇടിവ് രേഖപ്പെടുത്തി. ഇതോടെ 24 ക്യാരറ്റിന്റെ വില 80,383 രൂപയും 18 ക്യാരറ്റിന്റെ വില 60,288 രൂപയുമാണ് നിലവിൽ.ലോകവിപണിയിലും വെള്ളിയാഴ്ച വിലകുറവ് പ്രത്യക്ഷമായിരുന്നു. സ്പോട്ട് ഗോൾഡ് 0.43 ശതമാനം ഇടിഞ്ഞ് 3,356.25 ഡോളറിലേക്കാണ് താഴ്ന്നത്.അതേസമയം, ഇന്ത്യൻ ഓഹരി വിപണിയിൽ ആവേശം പ്രകടമായി. അന്താരാഷ്ട്രതലത്തിലുള്ള പ്രതികൂല സാഹചര്യങ്ങൾ നിലനില്ക്കേയും സെൻസെക്‌സ് 250 പോയിന്റ് ഉയർന്ന് നിക്ഷേപകർക്ക് ആത്മവിശ്വാസം പകരുന്ന വിധത്തിലാണ് വിപണി നീങ്ങിയത്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version