ഇവര്‍ക്ക് മാത്രം കൂടുതല്‍ ലഭിക്കും…! റേഷൻ മണ്ണെണ്ണ വിതരണം നാളെ മുതല്‍

സംസ്ഥാനത്തെ മണ്ണെണ്ണ വിതരണവുമായി ബന്ധപ്പെട്ട തർക്കങ്ങൾ പൂര്‍ത്തിയായി എന്നാണ് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനില്‍ വ്യക്തമാക്കുന്നത്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

നേരത്തെ ഉണ്ടായിരുന്ന ആശങ്കകള്‍ പരിഹരിച്ചിട്ടുണ്ടെന്നും, ഇനി വിതരണം തടസ്സമില്ലാതെ തുടരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.നാളെ സംസ്ഥാനത്ത് മണ്ണെണ്ണ വിതരണം ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. റേഷൻ പ്രതിനിധികളുമായി ചർച്ച നടത്തിയതായും മന്ത്രി പറഞ്ഞു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സംസ്ഥാനത്തിന് ലഭിക്കുന്ന മണ്ണെണ്ണയുടെ അളവ് കേന്ദ്രം കുറച്ച് വരുന്നതിനാൽ പ്രശ്നങ്ങൾ നിലനിന്നിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.ഈ വർഷത്തെ ആദ്യ പാദത്തിലേക്ക് 5,676 കിലോ ലിറ്റർ മണ്ണെണ്ണയാണ് അനുവദിച്ചിരിക്കുന്നത്. ലിറ്ററിന് 61 രൂപയായി വില നിശ്ചയിച്ചിട്ടുള്ളതായി മന്ത്രി അറിയിച്ചു. വൈദ്യുതി ഇല്ലാത്ത കുടുംബങ്ങൾക്കായി ആറ് ലിറ്ററും, എഎവൈ കാർഡുള്ളവർക്ക് ഒരു ലിറ്ററും, മറ്റ് റേഷൻ കാർഡുകാർക്ക് അര ലിറ്ററുമാണ് മണ്ണെണ്ണ ലഭ്യമാവുക.മണ്ണെണ്ണ വിതരണത്തിലെ കുറവിന്റെ മറുപുറം, നിരവധി മൊത്തവ്യാപാര ഡിപ്പോകള്‍ കഴിഞ്ഞ ഒരു വർഷത്തിലധികമായി പ്രവർത്തനരഹിതമായിരുന്നു. ഇതോടെ ഡിപ്പോകളുടെയും പൊതുവിതരണ സംവിധാനത്തിന്റെയും പ്രവര്‍ത്തനം വീണ്ടും സജീവമാകുമെന്നാണ് പ്രതീക്ഷ.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version