സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. തുടര്‍ച്ചയായ ചാഞ്ചാട്ടത്തിന് ശേഷം ശനിയാഴ്ച വിലയില്‍ 200 രൂപയുടെ ഉയര്‍ച്ചയാണ്
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 73,880 രൂപയായപ്പോൾ, ഗ്രാമിന് വില 9235 രൂപയായി ഉയര്‍ന്നു.വെള്ളിയാഴ്ച പവന് 73,680 രൂപയും ഗ്രാമിന് 9210 രൂപയുമായിരുന്നു. അതായത്, ഒരു ദിവസംകൊണ്ടു തന്നെ ഗ്രാമിന് 25 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്.ജൂണ്‍ 14, 15 തീയതികളിലാണ് ഈ മാസത്തെ പരമാവധി വില രേഖപ്പെടുത്തിയത്. ആ ദിവസം പവന് 74,560 രൂപയും ഗ്രാമിന് 9320 രൂപയുമായിരുന്നു. വില 75,000 രൂപ കടക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും പിന്നീട് വിപണിയില്‍ സ്വര്‍ണവില ഇടയ്ക്ക് ഉയരവും താഴ്വാരവുമെന്ന രീതിയില്‍ മാറിമാറി മുന്നേറുകയായിരുന്നു.