ചക്രവാതച്ചുഴി: കേരളത്തില്‍ ശക്തമായ മഴ, ആറ് ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

നിലവിലെ കാലാവസ്ഥാ സാഹചര്യങ്ങൾ പ്രകാരം അടുത്ത അഞ്ച് ദിവസം കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബംഗാൾ ഉൾക്കടലിന്റെ

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

വടക്കുപടിഞ്ഞാറൻ ഭാഗത്തും തീരദേശ വടക്കൻ ആന്ധ്രാപ്രദേശ് – തെക്കൻ ഒഡിഷ തീരത്തിന് സമീപമുള്ള മധ്യ ബംഗാൾ ഉൾക്കടലിലും അതുപോലെ തെക്കൻ ഉത്തർപ്രദേശ് മുകളിലായും ചക്രവാതച്ചുഴികൾ നിലനിൽക്കുന്നുണ്ട്. ഇതിന്റെ ഫലമായി വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ജൂൺ 24-ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 25-ന് ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ജൂൺ 26-ന് ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് ബാധകമാകുന്നു. ഇടിയോടെയും കാറ്റോടെയും കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. ചില സമയങ്ങളിൽ കാറ്റിന്റെ വേഗത 40 മുതൽ 60 കിലോമീറ്റർ വരെ ഉയരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version