തീവ്ര സംഘർഷം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഇസ്രായേലും ഇറാനും വെടിനിർത്തൽ പ്രഖ്യാപിച്ചു. ഇരുരാജ്യങ്ങളും വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതായി അൽജസീറയും ഇസ്രായേലി ബ്രോഡ്കാസ്റ്റിങ് അതോറിറ്റിയും സ്ഥിരീകരിച്ചു. പരസ്യപ്രഖ്യാപനങ്ങളിൽ നിന്ന് വിട്ടുനില്ക്കണമെന്ന് മന്ത്രിമാരോട് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു നിർദേശിച്ചതായി ഇസ്രായേൽ റേഡിയോ റിപ്പോർട്ട് ചെയ്തു.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആദ്യമായി വെടിനിർത്തലിനെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തി. രണ്ടു ഘട്ടങ്ങളിലായി സമ്പൂർണ വെടിനിർത്തലിന് ഇരു രാജ്യങ്ങളും സമ്മതം നൽകിയതായാണ് ട്രംപിന്റെ പ്രസ്താവന. ആദ്യമായി ഇറാനാണ് വെടിനിർത്തുന്നത്; അതിന് 12 മണിക്കൂറിനുശേഷം ഇസ്രായേലും അജാക്ഷമാവും.വെടിനിർത്തലിന് ഖത്തറിന്റെ ഇടപെടലുണ്ടായതായും, യു.എസ്. ബോംബർ പൈലറ്റുമാരുടെ ധൈര്യവും വൈദഗ്ധ്യവും കരാറിന് വഴിയൊരുക്കിയതായും ട്രംപ് വ്യക്തമാക്കി. ഇരുരാജ്യങ്ങളിലേക്കുമുള്ള യു.എസ്. ആക്രമണമാണ് അന്തിമ വെടിനിർത്തലിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ, വെടിനിർത്തലിന്റെ അവസാനഘട്ടത്തിലും ആക്രമണം തുടരുകയാണ്. തെക്കൻ ഇസ്രായേലിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ 6 പേർ കൊല്ലപ്പെട്ടു. ബിർഷേബയിലെ ഏഴുനില കെട്ടിടത്തിൽ മിസൈൽ പതിച്ചാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ടെൽ അവീവ് ഉൾപ്പെടെ പല നഗരങ്ങളിലും സ്ഫോടനശബ്ദം കേട്ടതായി റിപ്പോർട്ടുകളുണ്ട്. ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ ഇസ്രായേൽ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.