കേരളത്തിൽ ശക്തമായ മഴ തുടര. ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒമ്പതോളം ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിരിക്കുകയാണ്.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
സംസ്ഥാന തീരഭാഗങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും കടലേറ്റം ഉണ്ടാകാനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കി. അടുത്ത രണ്ട് ദിവസത്തേക്ക് മഴ തുടരാനാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി, വയനാട്, തൃശ്ശൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, പ്രൊഫഷണല്‍ കോളേജുകൾ ഉൾപ്പെടെ, ഇന്ന് അവധി പ്രഖ്യാപിച്ചു. കൂടാതെ, ഇരിട്ടി, കോതമംഗലം താലൂക്കുകളിലെ സ്‌കൂളുകൾക്കും അവധി ബാധകമാണ്.വയനാട്ടിൽ മഴയുടെ ആഘാതം കൂടുതല്‍ ഗുരുതരമായി അനുഭവപ്പെടുകയാണ്. കല്ലൂര്‍ പുഴ കരകവിഞ്ഞതോടെ പുഴംകുനി മേഖലയിലെ നിരവധി വീടുകൾ വെള്ളത്തിൽ ആകപ്പെട്ടു. ജാഗ്രതാ നടപടിയെന്ന നിലയിൽ കുടുംബങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേയ്ക്ക് മാറ്റി. തിരുവണ്ണൂര്‍ അംഗനവാടിയിലേക്കാണ് കുട്ടികളടക്കം എട്ട് പേരെ മാറ്റിയത്. അവശേഷിക്കുന്ന കുടുംബങ്ങളെയും ക്യാംപിലേക്ക് മാറ്റാനുള്ള നടപടി നടന്നുവരികയാണ്. നൂല്‍പ്പുഴ പഞ്ചായത്തും പോലീസും ചേർന്ന് രാത്രി പതിനൊന്നരയോടെ ആവശ്യമായ തിരിച്ചുകളിയലുകൾ നടത്തി.