പൊഴുതന: തെരുവുനായ ശല്യം പ്രദേശവാസികൾക്ക് ഭീഷണിയായി മാറുന്നു. ആനോത്ത്, മുത്താറിക്കുന്ന്, അമ്പലക്കുന്ന് ഉൾപ്പെടെ വിവിധ പ്രദേശങ്ങളിലായി ബുധനും വ്യാഴവുമാണ് നിരവധിപ്പേർക്ക് തെരുവുനായ കടിയേറ്റത്.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0
ആനോത്ത് ജംഗ്ഷൻ സമീപം ബുധനാഴ്ച വൈകിട്ട് ഒരു അക്രമിയായ തെരുവുനായെത്തിയതോടെയാണ് ആക്രമണങ്ങളുടെ തുടക്കം.കടിയേറ്റവരിൽ ആനോത്ത് സ്വദേശികളായ ശിവൻ, ബാബുട്ടൻ, മുഷ്തഫ, ജംഷീർ, സുധീഷ് കുമാർ, ശിവദാസൻ, മുഹമ്മദ് ആമീൻ, മുത്താറിക്കുന്ന് സ്വദേശികളായ സുഹറാബി, ബിന്ദു, മനു, രജിന, അസീസ് എന്നിവരാണ് ഉള്ളത്.മൂട്, കാലുകൾ, കൈകൾ എന്നിവിടങ്ങളിൽ കടിയേറ്റ ഇവരെ വൈത്തിരി താലൂക്ക് ആശുപത്രിയിലും ഗുരുതരമായി പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജിലുമാണ് പ്രവേശിപ്പിച്ചത്.ആക്രമണത്തിന് ഉത്തരവാദിയായ തെരുവുനായയെ നാട്ടുകാർ ചേർന്ന് പിടികൂടിയ ശേഷം തല്ലിക്കൊന്നു.