ഒന്നര വർഷം മുമ്പ് കാണാതായ വയനാട് സ്വദേശി ഹേമചന്ദ്രന്റെ അസ്ഥികൾ തമിഴ്നാട് അതിർത്തിയോടടുത്തുള്ള ചേരമ്പാടി വനത്തിൽ നിന്നും കണ്ടെത്തി. ഹേമചന്ദ്രൻ കോഴിക്കോട് മായനാട് മെഡിക്കൽ കോളജിന് സമീപമാണ് താമസിച്ചിരുന്നത്.രണ്ട് പേർ ചേർന്ന് ഹേമചന്ദ്രനെ വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടുപോയതായി പറയുന്നു.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0
അതിന് പിന്നാലെയാണ് ഇയാൾ കാണാതാവുന്നത്. ഭാര്യ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് വനത്തിൽ നിന്ന് മൃതദേഹഭാഗങ്ങൾ കണ്ടെത്തിയത്.കേരള, തമിഴ്നാട് പൊലീസുകൾ ചേർന്ന് നടത്തിയ ശ്രമത്തിലാണ് മൃതദേഹം പുറത്തെടുത്തത്. രണ്ട് പേർ ഇപ്പോൾ കസ്റ്റഡിയിലുണ്ട്. ഇവർ മൃതദേഹം മറവുചെയ്യാൻ സഹായിച്ചവരാണെന്ന് സംശയിക്കുന്നു. സാമ്പത്തികതർക്കം കൊലപാതകത്തിന് കാരണമായിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.പ്രതികളിൽ ചിലർ വിദേശത്തുണ്ടെന്ന് സംശയിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ലുക്കൗട്ട് നോട്ടീസ് ഇറക്കുമെന്ന് പൊലീസ് അറിയിച്ചു. കേസ് കൂടുതൽ പേരിലേക്ക് വ്യാപിപ്പിച്ചുള്ള അന്വേഷണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. കോഴിക്കോട് അസിസ്റ്റന്റ് കമ്മിഷണർ അടക്കമുള്ള ഉദ്യോഗസ്ഥർ വയനാട്ടിലെത്തി അന്വേഷണം മേൽനോട്ടം വഹിച്ചു.