കേരളത്തിൽ സ്വർണവില വീണ്ടും താഴേക്ക്. ഈ ആഴ്ച തുടർച്ചയായ ഇടിവാണ് വിപണിയിൽ കണ്ടത്. സ്വർണാഭരണങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് ഇത് വലിയൊരു അവസരം തന്നെയായി.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0
ഇന്ന് പവന് 440 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിൽ സ്വർണത്തിന്റെ പവന് വില 71,000 രൂപയിലേക്ക് എത്തിയിരിക്കുകയാണ്.അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവും നിക്ഷേപകരുടെ ആവശ്യം കുറവായതും ഈ ഇടിവിന് കാരണമായി. അടുത്ത വ്യാപാര സെഷനിലും വില കുറയുന്ന പ്രവണത തുടരുകയാണെങ്കിൽ, സ്വർണവില 70,000 രൂപയ്ക്ക് താഴെയെത്താനും സാധ്യതയുണ്ട്. എന്നാൽ വില കുറയുന്ന സാഹചര്യം കൂടുതൽ ആളുകളെ സ്വർണം വാങ്ങാൻ പ്രേരിപ്പിച്ചാൽ തിരിച്ചുവലിച്ച് വില ഉയരാനും സാധ്യതയും നിലനിലക്കുന്നു.