ചൂരൽമല-മുണ്ടക്കൈ മേഖലയിൽ കനത്ത മഴയെ തുടർന്ന് എസ്റ്റേറ്റുകൾ അടച്ചതോടെ നിരവധി തൊഴിലാളികൾ പ്രതിദിന വരുമാനമില്ലാതെ പിറകിലായി. ഇവർക്കും ദിനംപ്രതി 300 രൂപ വീതം
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0
നൽകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റിയുടെ നിവേദനം സംസ്ഥാന കമ്മിറ്റിയംഗമായ സി.കെ. ശശീന്ദ്രൻ മുഖ്യമന്ത്രിക്ക് കൈമാറുകയായിരുന്നു.ചൂരൽമല ഉരുള്‍പൊട്ടലിൽ മരണപ്പെട്ട രാജമ്മയുടെ ശരീരഭാഗങ്ങൾ തിരിച്ചറിയാൻ കഴിയാതെ വ്യത്യസ്ത സ്ഥലങ്ങളിൽ സംസ്കരിച്ചിരുന്നുവെങ്കിലും, ഡിഎൻഎ പരിശോധനയ്ക്ക് ശേഷമാണ് അവ ഒരേ വ്യക്തിയുടേതാണെന്ന് സ്ഥിരീകരിച്ചത്. ഇതിനുശേഷം കുടുംബത്തിന്റെ ആഗ്രഹപ്രകാരം ശരീരഭാഗങ്ങൾ ഒരേ സ്ഥലത്ത് വീണ്ടും സംസ്കരിച്ചു.ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിലാണ് മൃതദേഹം വീണ്ടും സംസ്കരിച്ചത്. പുത്തുമലയിലെ സ്മശാനത്തിൽ നിന്നു രണ്ട് കുഴികളിൽ നിന്ന് ശരീരഭാഗങ്ങൾ പുറത്ത് എടുക്കുകയും, പിന്നെ ഒറ്റത്തവണ സംസ്കരിക്കുകയുമായിരുന്നു. ചടങ്ങിന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.എം. ഫ്രാൻസിസ്, പ്രസിഡന്റ് ജിതിന് കോമത്ത്, ബ്ലോക്ക് സെക്രട്ടറി സി. ഷംസുദ്ദീന്, അര്ജുൻ ഗോപാൽ, രജീഷ്, ഷെറിന് ബാബു, കെ. ആസിഫ്, വൈഷ്ണവ് പി എന്നിവരുടെ നേതൃത്വം ഉണ്ടായിരുന്നു.