എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ പൂർണ്ണ ഉടമസ്ഥതയിലുള്ള എയർപോർട്ട് കാർഗോ ലോജിസ്റ്റിക്‌സ് ആന്റ് അലൈഡ് സർവീസസ് കമ്പനി ലിമിറ്റഡ് (AAICLAS) വഴി വിവിധ തസ്തികകളിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് നടത്തുന്നു. സെക്യൂരിറ്റി സ്‌ക്രീനറും അസിസ്റ്റന്റ് (സെക്യൂരിറ്റി) തസ്തികകളുമാണ് ഈ നിയമനത്തിലുളളത്.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0
താൽപ്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ജൂൺ 30 വരെ അപേക്ഷ സമർപ്പിക്കാം.മൊത്തം 393 ഒഴിവുകളാണ് ഉൾപ്പെട്ടിരിക്കുന്നത്. സെക്യൂരിറ്റി സ്‌ക്രീനർ തസ്തികയിൽ 227 പേർക്ക് അവസരമുണ്ട്, അതിൽ ചെന്നൈയിൽ മാത്രം 176 ഒഴിവുകളാണ്. അസിസ്റ്റന്റ് (സെക്യൂരിറ്റി) തസ്തികയിൽ 166 ഒഴിവുകളാണ്, ഇതിൽ ചെന്നൈ, ഗോവ, പോർട്ട് ബ്ലെയർ, വിജയവാഡ, വഡോദര, പട്‌ന തുടങ്ങിയ സ്ഥലങ്ങളിലായാണ് നിയമനം.താൽക്കാലിക അടിസ്ഥാനത്തിൽ മൂന്ന് വർഷത്തേക്കാണ് കരാർ നിയമനം. സെക്യൂരിറ്റി സ്‌ക്രീനർ തസ്തികക്ക് പ്രതിമാസ ശമ്പളം 30,000 മുതൽ 34,000 രൂപ വരെയാണ്. അസിസ്റ്റന്റ് (സെക്യൂരിറ്റി) തസ്തികക്ക് 21,500 മുതൽ 22,500 രൂപ വരെയാണ് ശമ്പളം.അഭ്യർഥികളുടെ പ്രായം 18 മുതൽ 27 വയസ്സ് വരെ ആയിരിക്കണം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും. സെക്യൂരിറ്റി സ്‌ക്രീനർ തസ്തികയ്ക്ക് ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിഗ്രി നേടിയിരിക്കണം. ഇംഗ്ലീഷ്, ഹിന്ദി എന്നിവയിൽ വായിക്കാനും സംസാരിക്കാനും കഴിവുണ്ടാകണം അല്ലെങ്കിൽ പ്രാദേശിക ഭാഷയിൽ നൈപുണ്യം വേണം. അസിസ്റ്റന്റ് (സെക്യൂരിറ്റി) തസ്തികയ്ക്ക് പ്ലസ് ടു പാസായിരിക്കണം.അപേക്ഷ സമർപ്പിക്കേണ്ടതിനായി ഉദ്യോഗാർഥികൾ http://www.aaiclas.aero എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കണം. റിക്രൂട്ട്മെന്റ് വിഭാഗത്തിൽ നൽകിയിരിക്കുന്ന നോട്ടിഫിക്കേഷൻ ശ്രദ്ധയോടെ വായിച്ച ശേഷം അപേക്ഷ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സ്‌കാൻ ചെയ്ത് സമർപ്പിക്കേണ്ടതാണ്.