എറണാകുളം മഹാരാജാസ് കോളേജിൽ ഡിഗ്രി വിദ്യാർത്ഥിയായിരിക്കെ എം.എൽ പ്രസ്ഥാനവുമായി ബന്ധപ്പെട്ട അദ്ദേഹം തുടർന്ന് രണ്ടു പതിറ്റാണ്ട് കാലം സി. ആർ. സി, സി.പി.ഐ.(എം.എൽ) സംഘാടകരിൽ ഒരാളായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് 17 മാസം ജയിൽവാസം അനുഭവിച്ചു.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0
പിന്നീട് ദലിത് സംഘടനാ പ്രവർത്തനങ്ങളിൽ കേന്ദ്രീകരിച്ച അദ്ദേഹം തൻ്റെ ആശയപരമായ അന്വേഷണങ്ങളെയും പ്രായോഗിക അനുഭവങ്ങളെയും അടിസ്ഥാനമാക്കി നിരവധി പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.അദ്ദേഹത്തിൻ്റെ നിര്യാണത്തിൽ പാർട്ടി സംസ്ഥാന കമ്മറ്റി അനുശോചനം രേഖപ്പെടുത്തുന്നു.എം.പി. കുഞ്ഞിക്കണാരൻ,സംസ്ഥാന സെക്രട്ടറി,CPI(ML) റെഡ്സ്റ്റാർ.29/06/25എറണാകുളം.