ചരിത്ര തീരുമാനം ; ജീവനക്കാരുടെ നിയമനത്തില്‍ സംവരണം ഏര്‍പ്പെടുത്തി സുപ്രീം കോടതി

സുപ്രീംകോടതിയുടെ 75 വർഷം നീളുന്ന ചരിത്രത്തിൽ ആദ്യമായി ജീവനക്കാരുടെ നിയമനത്തിലും സ്ഥാനക്കയറ്റത്തിലും സംവരണ നയം നടപ്പിലാക്കി.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

പട്ടികജാതി വിഭാഗത്തിൽപ്പെട്ട രണ്ടാം ചീഫ് ജസ്റ്റിസ് എന്ന നിലയിൽ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയുടെ നേതൃത്വത്തിലായിരുന്നു ഈ ചരിത്രനിർണായക തീരുമാനം.പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിലെ ഉദ്യോഗാർത്ഥികൾക്ക് ജുഡീഷ്യല്‍ ഇതര തസ്തികകളിലേക്കുള്ള നിയമനങ്ങളിലും സ്ഥാനക്കയറ്റങ്ങളിലും ഇനി മുതൽ സംവരണത്തിന്റെ ആനുകൂല്യം ലഭിക്കും. 2025 ജൂൺ 23 മുതൽ പ്രാബല്യത്തിൽ വരുന്ന വിധത്തിലാണ് പുതിയ നയം നടപ്പാക്കുന്നത്.ജഡ്ജിമാർക്ക് ഈ സംവരണ നയം ബാധകമല്ലെന്നതും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. രജിസ്ട്രാർ, സീനിയർ പേഴ്‌സണൽ അസിസ്റ്റന്റ്, അസിസ്റ്റന്റ് ലൈബ്രേറിയൻ, ജൂനിയർ കോർട്ട് അസിസ്റ്റന്റ്, ചേംബർ അറ്റൻഡന്റ് തുടങ്ങിയ തസ്തികകളിലാണ് സംവരണം ബാധകമാകുന്നത്.സംവരണങ്ങൾ എല്ലായിടത്തും നടപ്പിലാക്കപ്പെടുമ്പോൾ സുപ്രീം കോടതി മാത്രം പ്രത്യേകമായിരിക്കാൻ കാരണമില്ലെന്നും, അതിനാൽ തന്നെയാണ് ഈ നീക്കം നടത്തിയതെന്നുമാണ് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് വ്യക്തമാക്കിയത്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version