പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്മെന്റ് റിസള്‍ട്ട് പ്രസിദ്ധീകരിച്ചു

പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം ഹൈസ്കാപ് (HSCAP) വെബ്‌സൈറ്റ് വഴി പ്രസിദ്ധീകരിച്ചു. മുഖ്യഘട്ട അലോട്ട്മെന്റില്‍ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർക്കും അതുവരെ അപേക്ഷിക്കാനാവാതിരുന്നവർക്കും ജൂണ്‍ 30 വരെ സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കാനായിരുന്നുവെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നത്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

സംവരണതത്വം അനുസരിച്ച് നിലവിലുണ്ടായിരുന്ന ഒഴിവുകള്‍ ജില്ലയെ ഒരു യൂണിറ്റായി പരിഗണിച്ച് വിവിധ വിഭാഗങ്ങളായി മാറ്റിയാണ് അലോട്ട്മെന്റുകള്‍ തയ്യാറാക്കിയിരിക്കുന്നത്.ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രകാരം പ്രവേശനം ജൂലൈ 4 രാവിലെ 10 മുതല്‍ ജൂലൈ 8 വൈകിട്ട് 4 വരെ നടത്തേണ്ടതാണ്. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ https://hscap.kerala.gov.in/ എന്ന വെബ്‌സൈറ്റിലെ Candidate Login-SWS ലെ Supplementary Allot Results എന്ന ലിങ്ക് വഴി ഫലം പരിശോധിക്കാം. അവിടെ ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്റർ പ്രിന്റ് എടുത്ത്, 2025 മേയ് 13ന് പ്രസിദ്ധീകരിച്ച സർക്കുലറിന്റെ അനുസൃതമായി ആവശ്യമായ അസ്സല്‍ സർട്ടിഫിക്കറ്റുകളുമായി രക്ഷകർത്താവിനോടൊപ്പം സ്‌കൂളിൽ ഹാജരാകണം. അലോട്ട്മെന്റ് ലഭിച്ചവർ ഫീസ് അടച്ച് സ്ഥിരപ്രവേശനം ഉറപ്പാക്കണം.ഇതോടൊപ്പം മോഡല്‍ റെസിഡൻഷ്യൽ സ്‌കൂളുകളിലേക്കുള്ള സപ്ലിമെന്ററി അലോട്ട്മെന്റും പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. അതുമായി ബന്ധപ്പെട്ട ഫലം Candidate Login-MRS ലെ Supplementary Allot Results ലിങ്ക് വഴി ലഭ്യമാകും. റെസിഡൻഷ്യൽ സ്‌കൂളുകളിലേക്കും പ്രവേശനം ജൂലൈ 8 ന് വൈകിട്ട് 4 ന് മുൻപ് പൂര്‍ത്തിയാക്കേണ്ടതാണ്. നിലവിലുള്ള അലോട്ട്മെന്റുകൾക്ക് പിന്നാലെ തുടർ അലോട്ട്മെന്റുകളെ കുറിച്ചുള്ള വിവരങ്ങൾ ജൂലൈ 9ന് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version