സംസ്ഥാനത്ത് ഒരു ദിവസത്തെ ഇടിവിന് ശേഷം സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് ഒരു പവന് (8 ഗ്രാം) സ്വർണത്തിന് 80 രൂപയാണ് വർധിച്ചത്. ഇതോടെ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 72,480 രൂപയായി.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0
തുടർച്ചയായ മൂന്നു ദിവസത്തെ വിലക്കയറ്റത്തിന് ശേഷമാണ് ഇന്നലെ 440 രൂപയുടെ കുറവ് ഉണ്ടായത്. എന്നാൽ ഇന്ന് വീണ്ടും വില ഉയരുകയും മൂന്നു ദിവസത്തിനിടെ മൊത്തം 1520 രൂപയുടെ വർധന രേഖപ്പെടുത്തുകയും ചെയ്തു.ഇന്നത്തെ ഗ്രാമിന് വില 10 രൂപ കൂടി 22 കാരറ്റ് സ്വർണം 9060 രൂപയായി. 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 7430 രൂപയിലേക്ക് ഉയർന്നു. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. സാധാരണ വെള്ളിയുടെ ഗ്രാമിന് വിപണി വില 116 രൂപയിലാണ് തുടരുന്നത്.
