കേരളത്തിലെ ആശുപത്രി ദുരവസ്ഥ: അടിയന്തര ഇടപെടലിന് ഹൈക്കോടതിയില്‍ ഹര്‍ജി

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളും മറ്റ് സർക്കാർ ആശുപത്രികളും നേരിടുന്ന ദാരുണ സാഹചര്യങ്ങൾക്കെതിരെ അടിയന്തര നടപടികൾ ആവശ്യപ്പെട്ട് മൂന്ന് മനുഷ്യാവകാശ പ്രവർത്തകർ

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

ഹൈക്കോടതിയെ സമീപിച്ചു. ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളുടെ ക്ഷാമവും ശുചിത്വം ഉൾപ്പെടെയുള്ള ഗൗരവപ്പെട്ട പ്രശ്നങ്ങളും ഉന്നയിച്ചാണ് പൊതുതാൽപര്യ ഹർജി സമർപ്പിച്ചിരിക്കുന്നത്.ആരോഗ്യവകുപ്പിന്റെ ഫലപ്രദമായ ഭരണനടപടികൾ ഉറപ്പാക്കാൻ ഹൈക്കോടതി മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് ഹർജിക്കാർ ആവശ്യപ്പെടുന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജ് ആശുപത്രികൾ വരെയുള്ള സ്ഥാപനങ്ങളിൽ ശുചിത്വവും അത്യാവശ്യമായ ഉപകരണങ്ങളും ഉറപ്പാക്കേണ്ടത് സർക്കാരിന്റെ കടമയാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.ഹർജിയിൽ സംസ്ഥാന ആരോഗ്യവകുപ്പിന്റെ അനാസ്ഥയുടെ ഉദാഹരണമായി കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്നുണ്ടായ അപകടമരണം അടയാളപ്പെടുത്തുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോ. ഹാരിസ് ഉന്നയിച്ച ഗുരുതര ആരോപണങ്ങളും ഹർജിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ശസ്ത്രക്രിയ ഉപകരണങ്ങളുടെ അഭാവം മുതൽ ആരോഗ്യ രംഗത്തെ ഉണർന്ന നടപടികളുടെ അഭാവം വരെ ഹർജിക്കാർ വിശദമായി വിശദീകരിച്ചിട്ടുണ്ട്.ഹർജിയിൽ ആരോഗ്യവകുപ്പ് അഡീഷണൽ സെക്രട്ടറി, കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ടുമാണ് പ്രതികളായി പേരാളിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് തിങ്കളാഴ്ച ഹർജി പരിഗണിക്കും.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version