അടിസ്ഥാന-പശ്ചാത്തല മേഖലയിലെ  വികസനം സർക്കാർ ലക്ഷ്യം : മന്ത്രി പി.എ മുഹമ്മദ് റിയാസ്

അടിസ്ഥാന പശ്ചാത്തല മേഖലയിൽ  സാധ്യമാവുന്ന വികസനം നടപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന്പൊതുമരാമത്ത് – വിനോദസഞ്ചാര വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ്. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ  കാളിന്ദി പുഴക്ക് കുറുകെ  12.74 കോടി ചെലവിൽനിർമ്മിച്ച നെട്ടറ പാലം  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കിഫ്‌ബിയിലുൾപ്പെടുത്തിയാണ് പാലം പൂർത്തീകരിച്ചത്. കാളിന്ദി നദിക്കു

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

കുറുകെ  25 മീറ്റർ നീളത്തിൽ രണ്ട് സ്‌പാനുകൾ അടങ്ങിയ ആർ.സി.സി.ടി ഭീം സ്ലാബ് തരത്തിലുള്ള പാലമാണ് നിർമിച്ചത്. 56.7 മീറ്റർ നീളമുള്ള പാലത്തിന്റെ ആകെ വീതി 11 മീറ്ററാണ്. 8 മീറ്റർ വിതിയിൽ ബിസി സർഫേസിങ് പൂർത്തിയാക്കി. കാൽനട യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി ഇരുഭാഗവും നടപാതയും പൂർത്തികരിച്ചിട്ടുണ്ട്.1.5 കിലോമീറ്റർ ദൂരത്തിൽ ഏഴ് മീറ്റർ വീതിയിൽ മതിയായ സംരക്ഷണ ഭിത്തികൾ, ഡ്രൈനേജ് സംവിധാനങ്ങളോടെയാണ് നിർമ്മാണം പൂർത്തീകരിച്ചത്. നൂതനവും ഈടുനിൽക്കുന്നതുമായ രീതിയിലാണ് നിർമ്മാണം.  ഗതാഗത സുരക്ഷക്ക് പ്രാധാന്യം നൽകി റോഡ് മാർക്കിങ്ങുകൾ, ട്രാഫിക് സേഫ്റ്റി ബോർഡുകൾ ഗാർഡ് പോസ്റ്റുകൾ ഫുട്‌പാത്ത് എന്നിവയും പ്രവൃത്തിയുടെ ഭാഗമായി പൂർത്തികരിച്ചിട്ടുണ്ട്.മതിയായ ഗതാഗത സൗകര്യങ്ങളില്ലാതെ ബുദ്ധിമുട്ടിയിരുന്ന നെട്ടറ ഉന്നതി നിവാസികളുടെ യാത്ര ക്ലേശങ്ങൾക്ക് പരിഹാരമാകുന്നതിനോടൊപ്പം സാമ്പത്തിക സാമൂഹിക മേഖലയിലെ ഉന്നമനത്തിനും പ്രവൃത്തി പൂർത്തികരണത്തിലൂടെ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജില്ലയിലെ പ്രശസ്ത‌മായ തീർത്ഥാടനകേന്ദ്രമായ തിരുനെല്ലി അമ്പലത്തിൽ നിന്നും 1.5 കിലോ മീറ്റർ മാത്രം മാറി സ്ഥിതി ചെയ്യുന്ന ഈ പാലം പ്രവൃത്തി പൂർത്തിയായതോടെ കാട്ടിക്കുളം തിരുനെല്ലി ഭാഗത്തേക്കുള്ള യാത്രകൾ സുഗമമാക്കും. പട്ടികജാതി – പട്ടികവർഗ്ഗ – പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു അധ്യക്ഷനായ പരിപാടിയിൽ മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജസ്റ്റിൻ ബേബി, തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പി. വി ബാലകൃഷ്ണൻ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. കെ ജയഭാരതി, ജില്ലാപഞ്ചായത്ത് അംഗം എ.എൻ സുശീല, ബ്ലോക്ക് പഞ്ചായത്ത് അംഗം വി. എം വിമല, തിരുനെല്ലി ഗ്രാമ പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ  പി. എൻ. ഹരീന്ദ്രൻ, കേരള റോഡ് ഫണ്ട് ബോർഡ് പ്രൊജക്ട് മാനേജ്‌മെൻ്റ് യൂണിറ്റ് ടീം ലീഡർ ആർ.സിന്ധു, കേരള റോഡ് ഫണ്ട് ബോർഡ് പ്രൊജക്ട് മാനേജ്‌മെൻ്റ് യൂണിറ്റ്  എക്സിക്യൂട്ടിവ് എൻജിനീയർപി.ബി ബൈജു, കേരള റോഡ് ഫണ്ട് ബോർഡ് പ്രൊജക്ട് മാനേജ്‌മെൻ്റ് യൂണിറ്റ് അസിസ്റ്റന്റ് എൻജിനീയർ വി.പി വിജയകൃഷ്‌ണൻ, ഉദ്യോഗസ്ഥർ, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങൾ, സാമൂഹ്യ- രാഷ്ട്രീയ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version