സംസ്ഥാനത്തെ സ്കൂളുകളിൽ ഇനി മതചടങ്ങുകൾക്ക് നിയന്ത്രണം വരുന്നു. വിദ്യാഭ്യാസ വകുപ്പ് പുതിയ പൊതുവായ മാർഗ്ഗനിർദേശങ്ങൾ തയ്യാറാക്കുകയാണ്. സ്കൂളുകളിൽ നടക്കുന്ന പ്രാർത്ഥനകൾ, ചടങ്ങുകൾ തുടങ്ങിയവയിൽ എല്ലാ മതവിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന രീതിയിലായിരിക്കണം എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. പ്രാർത്ഥനാ ഗാനങ്ങൾ പോലും ഇനി മതേതരമായ ഉള്ളടക്കത്തോടെയുള്ളതായിരിക്കണമെന്നാണ് നിർദ്ദേശം.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0
ഇതിനായി നിലവിലെ ഗാനങ്ങളുടെ ഉള്ളടക്കം പഠിച്ചശേഷം മാറ്റങ്ങൾ കൊണ്ടുവരാനാണ് പദ്ധതി.ഇത് സംബന്ധിച്ച് ശക്തമായ വിമർശനങ്ങൾ ഉണ്ടാക്കിയ പാദപൂജാ സംഭവം അധികൃതരെ അടിയന്തരമായി ഇടപെടാൻ പ്രേരിപ്പിച്ചു. കുട്ടികളെക്കൊണ്ട് കാൽ പിടിപ്പിച്ച സംഭവം വലിയ വിവാദമായിരുന്നു. ഇത്തരം ആചാരങ്ങൾ കുട്ടികളിൽ മാനസിക സമ്മർദ്ദം ഉണ്ടാക്കുന്നുവെന്നും സ്കൂളുകൾ മതേതരത്വം പാലിക്കേണ്ടതുണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് വിലയിരുത്തുന്നു. പുതിയ മാർഗ്ഗനിർദേശങ്ങൾ വിദ്യാലയങ്ങളിൽ സമവായപരമായ അന്തരീക്ഷം ഉറപ്പാക്കാനും എല്ലാ വിഭാഗം കുട്ടികൾക്കും അംഗീകരിക്കാവുന്ന വിദ്യാഭ്യാസം ഒരുക്കാനും ലക്ഷ്യമിടുന്നതാണ്.