സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ കോഴിക്കോട്, കണ്ണൂര്‍, വയനാട്, തൃശൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.കാസർകോട്, തൃശൂര്‍, വയനാട് ജില്ലകളിൽ പ്രൊഫഷണല്‍

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0
കോളേജുകൾക്കും അവധിയുണ്ട്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിൽ സ്കൂളുകൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്ക് മാത്രമാണ് അവധി. പി.എസ്.സി. പരീക്ഷകൾ നേരത്തേ നിശ്ചയിച്ചതുപോലെ തന്നെ നടക്കും.മഴ ശക്തമായ സാഹചര്യത്തിൽ കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്.ഞായറാഴ്ച വരെ കേരളത്തിൽ ശക്തമായ മഴ തുടരാമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മലകെട്ട് മേഖലകളിലും തീരദേശങ്ങളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.കേരള തീരത്ത് മത്സ്യബന്ധനത്തിന് ഈ മാസം 20 വരെയും വിലക്ക് നിലനിൽക്കും.