കണിയാമ്പറ്റ: കണിയാമ്പറ്റ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ ക്ലാസിലേക്ക് ചേർന്ന വിദ്യാർത്ഥിയെ റാഗ് ചെയ്ത സംഭവത്തിൽ ആറ് സീനിയർ വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. സ്കൂൾ ആന്റി റാഗിംഗ് കമ്മിറ്റി നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ ആരോപണം ശരിവന്നതിനെ തുടർന്നാണ് നടപടി.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0
വൈത്തിരി സ്വദേശിയായ വിദ്യാർത്ഥിയെയാണ് റാഗിംഗിന് വിധേയനാക്കിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. പുതിയതായി പ്രവേശനം നേടിയ വിദ്യാർത്ഥിയെ ക്ലാസ് ആദ്യദിനം തന്നെ താടിയും മീശയും വടിക്കാൻ സീനിയർ വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. ഭയക്കൊണ്ടു താടിവടിച്ചെങ്കിലും, മീശ വടിക്കാത്തതിന്റെ പേരിൽ വീണ്ടും ഭീഷണിപ്പെടുത്തുകയും ഷർട്ടിന്റെ ബട്ടൺ അഴിച്ചിടാൻ നിർബന്ധിക്കുകയും ചെയ്തു. ഇത് വിദ്യാർത്ഥി പ്രത്യക്ഷവായി നിരസിച്ചതിനെ തുടർന്ന് കൂട്ടമായി മർദ്ദനം നടത്തി.സംഭവത്തെ തുടർന്ന് കമ്പളക്കാട് പോലീസ് അഞ്ച് പേർക്കെതിരെ നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. പിന്നീട് ആറ് പേരെക്കുറിച്ച് വ്യക്തമായ വിവരമെത്തിയതിനെ തുടർന്നാണ് സ്കൂൾ സസ്പെൻഷൻ നടപടി സ്വീകരിച്ചത്.പൊലീസ് ഇന്ത്യന്‍ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾക്കും (189(2), 191(2), 126(2), 115(2), 190) കേരള റാഗിംഗ് നിരോധന നിയമം 1998 ലെ 3, 4 വകുപ്പുകൾക്കുമാണ് കേസെടുത്തത്.