ശബരിമലയില്‍ താല്‍ക്കാലിക ജീവനക്കാരാകാൻ അവസരം; 1800 ഒഴിവുകള്‍

ശബരിമല മകരവിളക്ക് മഹോത്സവം: താൽക്കാലിക ജീവനക്കാരെ നിയമിക്കാൻ ദേവസ്വം ബോർഡ്മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച്‌ ശബരിമല, പമ്പ, നിലക്കൽ ദേവസ്വങ്ങളിലേക്കായി ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക ജീവനക്കാരെ തിരുവിതാംകൂർ ദേവസ്വം ബോർഡ് നിയമിക്കുന്നു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

18 മുതൽ 65 വയസ്സുവരെയുള്ള ഹിന്ദു പുരുഷന്മാർക്കാണ് അപേക്ഷിക്കാനാവുന്നത്.ദിവസ വേതനമായി ₹650 ലഭിക്കും. കൂടാതെ താമസ സൗകര്യവും ഭക്ഷണവും ദേവസ്വം ബോർഡ് നൽകും. അപേക്ഷകർ മെഡിക്കൽ സർട്ടിഫിക്കറ്റ്, ഹെൽത്ത് കാർഡ് എന്നിവ ഹാജരാക്കണം.അപേക്ഷാ ഫോറം http://www.travancoredevaswomboard.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഫില്ല് ചെയ്ത അപേക്ഷ ചീഫ് എഞ്ചിനീയർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്, നന്ദൻകോട്, തിരുവനന്തപുരം എന്ന വിലാസത്തിലേക്കോ അല്ലെങ്കിൽ tdbsabdw@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്കോ 2025 ഓഗസ്റ്റ് 16 വൈകിട്ട് 5 മണിക്ക് മുൻപായി എത്തിക്കണം.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version