സര്‍ക്കാര്‍ സ്ഥാപനമായ ട്രാവൻകൂര്‍ കൊച്ചിൻ കെമിക്കല്‍സ് ലിമിറ്റഡിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ഹെല്‍പ്പര്‍, ഓപ്പറേറ്റര്‍, സീനിയർ എഞ്ചിനീയര്‍ എന്നീ തസ്തികകളിലായി ആകെ 19 ഒഴിവുകളാണ് നിലവിലുള്ളത്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0
താല്‍പര്യമുള്ളവര്‍ ജൂലൈ 24ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.ഹെല്‍പ്പർ തസ്തികക്ക് എസ്.എസ്.എൽ.സി പാസായിരിക്കുകയും ഫിറ്റർ ട്രേഡില്‍ ഐ.ടി.ഐ സർട്ടിഫിക്കറ്റ് ഉള്ളവരായിരിക്കുകയും വേണം. ഓപ്പറേറ്റര്‍ തസ്തികയ്ക്ക് കെമിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ എടുത്തിരിക്കണം. ഈ കോഴ്സ് കേരള സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ നിന്നുമുള്ളതോ അതാത് സമം നിലനില്‍ക്കുന്നതോ ആയിരിക്കണം. സീനിയർ എഞ്ചിനിയർ തസ്തികക്ക് വിവിധ ബ്രാഞ്ചുകളിലായി BE/B.Tech ബിരുദമാണ് ആവശ്യം. മെക്കാനിക്കല്‍, ഇൻസ്ട്രുമെന്റേഷന്‍, കെമിക്കല്‍, കമ്പ്യൂട്ടർ സയൻസ്, ഇലക്‌ട്രിക്കൽ & ഇലക്‌ട്രോണിക്സ് എന്നീ ശാഖകളിലാണ് ഉദ്യോഗാവസരങ്ങള്‍. ഓരോ തസ്തികയിലും ബിരുദം ഒന്നാം ക്ലാസായിരിക്കണം. അക്കൗണ്ട്സ് വിഭാഗത്തിൽ ലഭ്യമായ സീനിയർ ഓഫീസർ തസ്തികയ്ക്ക് CA അല്ലെങ്കിൽ CMA യോഗ്യത ആവശ്യമാണ്.പ്രായപരിധി 36 വയസാണ്. ശമ്പള നിരക്ക് തസ്തികാനുസരിച്ച് വ്യത്യാസപ്പെടുന്നു. ഹെല്‍പ്പർ തസ്തികയ്ക്ക് 13,650 മുതല്‍ 22,000 രൂപ വരെയും ഓപ്പറേറ്റര്‍ക്ക് 15,400 മുതല്‍ 25,100 രൂപ വരെയും, സീനിയർ എഞ്ചിനിയര്‍ക്ക് 45,800 മുതല്‍ 89,000 രൂപ വരെയും ശമ്പളമാണ്. നിയമനം എഴുത്തുപരീക്ഷ, ഡോക്യുമെന്റ് പരിശോധനം, അഭിമുഖം തുടങ്ങിയ ഘട്ടങ്ങളിലൂടെയാണ് നടക്കുക. അപേക്ഷകര്‍ ട്രാവൻകൂര്‍ കൊച്ചിൻ കെമിക്കല്‍സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് (http://www.tcckerala.com) സന്ദര്‍ശിച്ച് അപേക്ഷ നല്‍കണം. വിശദമായ അറിയിപ്പും വെബ്‌സൈറ്റില്‍ ലഭ്യമാണ്.