പുത്തുമലയിലെ ശ്മശാനഭൂമി ഇനിമുതല്‍ ‘ജൂലൈ 30 ഹൃദയഭൂമി

ചൂരല്‍മല ദുരന്തത്തില്‍ മരിച്ചവരുടെ ഓര്‍മ്മക്കായി ‘ജൂലൈ 30 ഹൃദയഭൂമി’; മേപ്പാടി പഞ്ചായത്തിന്റെ തീരുമാനം

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടമായവരെ സംസ്‌കരിച്ച ശ്മശാനഭൂമി ഇനി മുതൽ ‘ജൂലൈ 30 ഹൃദയഭൂമി’ എന്ന പേരില്‍ അറിയപ്പെടും. ദുരന്തം നടന്ന ദിവസത്തെയാണ് ഇതിലൂടെ ശാശ്വതമായി ഓര്‍ക്കുന്നത്. മേപ്പാടി ഗ്രാമപഞ്ചായത്തിന്റെ തീരുമാനമാണിത്. പഞ്ചായത്ത് അംഗമായ അജ്മല്‍ സാജിദ് മുന്നോട്ടുവച്ച പേരിനാണ് സർവ്വകക്ഷിയോഗം അംഗീകാരം നല്‍കിയത്.ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഒരുവര്‍ഷം പൂര്‍ത്തിയാകുന്ന ജൂലൈ 30ന് പുത്തുമലയില്‍ സര്‍വമത പ്രാര്‍ത്ഥന, പുഷ്പാര്‍പ്പണം, അനുസ്മരണ പരിപാടികള്‍ എന്നിവയും നടക്കും. പ്രസ്തുത പരിപാടികള്‍ സംഘടിപ്പിക്കാനുള്ള തീരുമാനമെടുത്തത് കഴിഞ്ഞ ദിവസം കളക്ടറേറ്റില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version