സ്ത്രീ സ്വാതന്ത്ര്യം; ശക്തമായ ബോധവത്കരണ പരിപാടികള്‍ ഏറ്റെടുക്കണമെന്ന് വനിത കമ്മീഷന്‍

ജില്ലയിൽ സ്ത്രീകളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും കൂടുതൽ ശക്തമായി ഉയർത്തിപ്പിടിക്കാൻ ബോധവത്കരണ പരിപാടികൾ വിപുലപ്പെടുത്തണമെന്ന് വനിതാ കമ്മീഷൻ അംഗം അഡ്വ. പി. കുഞ്ഞായിഷ.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

പലരും അതിക്രമങ്ങള്‍ക്കെതിരെ പരാതിപ്പെടാൻ ഭയപ്പെടുന്നുവെന്നും, ഇതിനു മാറ്റം വരുത്താൻ വനിതാ കമ്മീഷനെയും മറ്റ് നിയമപരമായ സംവിധാനങ്ങളെയും കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു.ജില്ലയില്‍ ജാഗ്രത സമിതികളുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ സംസ്ഥാന, ജില്ലാ, സബ്ജില്ലാ തലത്തിൽ സെമിനാറുകൾ പുരോഗമിക്കുകയാണ്. കളക്ടറേറ്റിലെ റൗണ്ട് കോൺഫറൻസു ഹാളിൽ നടന്ന ജില്ലാതല വനിതാ കമ്മീഷൻ അദാലത്തിന്റെ ശേഷമായിരുന്നു പി. കുഞ്ഞായിഷ മാധ്യമപ്രവർത്തകരോടു സംസാരിച്ചത്.അദാലത്തിൽ 17 പരാതികൾ പരിഗണനയ്ക്ക് എത്തിയതില്‍ നാല് പരാതികൾ തീർപ്പാക്കി. രണ്ട് കേസുകൾ താലൂക്ക് ലീഗൽ സർവീസ് അതോറിറ്റിക്ക് കൈമാറി. ശേഷിച്ച 11 കേസുകൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റിയിട്ടുണ്ട്.ഭാര്യ-ഭർതൃ ബന്ധത്തിലെ ലൈംഗിക അതിക്രമം, ഗാർഹിക പീഡനം, സാമ്പത്തിക തട്ടിപ്പ്, സ്വത്തുസംബന്ധമായ തർക്കങ്ങൾ തുടങ്ങിയവയാണ് പരാതി നല്‍കപ്പെട്ട വിഷയങ്ങളിൽ പ്രധാനം. കൗൺസിലർമാരായ ബിഷ് ദേവസ്സി, കെ. ആർ. ശ്വേത തുടങ്ങിയവർ അദാലത്തിൽ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version