വയോജനക്ഷേമത്തിന് നിയമപരമായ ഉറപ്പ്:പുതിയ നിയമം വരുന്നു

സംസ്ഥാനത്തെ വയോജനങ്ങളുടെ സുരക്ഷയും അഭിവൃദ്ധിയും ഉറപ്പാക്കാന്‍ സാമൂഹികനീതി വകുപ്പ് മുന്നോട്ട് വെച്ച പുതിയ കരടു വയോജനനയം പ്രകാരം, മൂന്ന് കിടപ്പുമുറികളിലധികം ഉള്ള പുതിയ വീടുകളില്‍ ഒരുമുറി വയോജനസൗഹൃദമായി നീക്കിവെക്കുന്നത് നിര്‍ബന്ധമാകും.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

ഈ വ്യവസ്ഥ നിയമമാക്കാനാണ് സർക്കാർ നീക്കം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്കായി സബ്സിഡിയോടെ പാർപ്പിട നവീകരണ പദ്ധതിയും നടപ്പാക്കും.മുതിർന്ന പൗരന്മാർക്ക് ക്ഷേമപെൻഷൻ അവകാശമായി ഉറപ്പാക്കാനും, എല്ലാവർക്കും ഇത് ലഭ്യമാകുന്നതും കാര്യക്ഷമമായി നടപ്പിലാക്കുമെന്നും കരടുനയം വ്യക്തമാക്കുന്നു. ആരോഗ്യ മേഖലയിൽ പ്രത്യേക വാർഡുകൾ, ടെലി-മെഡിസിൻ സൗകര്യം, ഗതാഗതം, അഭയകേന്ദ്രങ്ങൾ എന്നിവയും വയോജനങ്ങൾക്ക് ലഭ്യമാക്കാൻ പദ്ധതിയുണ്ട്.വയോജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനായി വീടുകൾ ജിയോ-ടാഗ് ചെയ്യുന്നതിനും, വയോജന പരിചരണത്തിന് പരിശീലനം നേടിയവരെ മാത്രമേ നിയോഗിക്കുകയുള്ളൂ എന്നും നയത്തിൽ വ്യക്തമാക്കുന്നു. കോളേജുകളില്‍ വയോജന സൗഹൃദ ക്ലബ്ബുകള്‍ ആരംഭിക്കുകയും എൻഎസ്‌എസ്, എൻസിസി എന്നിവയിലൂടെ വിദ്യാർത്ഥികൾക്ക് വയോജനപരിപാലനത്തിൽ പരിശീലനം നല്‍കി സർട്ടിഫിക്കേഷനും നൽകും.വയോജനങ്ങൾക്കെതിരായ കുറ്റകൃത്യങ്ങൾ വേഗത്തിൽ അന്വേഷിക്കുകയും വിചാരിക്കുകയും ചെയ്യാൻ പ്രത്യേക ഫാസ്റ്റ്-ട്രാക്ക് കോടതികളും വരും.വയോജന കേഡറും സാങ്കേതിക സേനയുംസംരംഭങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ “വയോജന കേഡര്‍” എന്ന പ്രത്യേക പ്രൊഫഷണല്‍ കേഡറിനെ സംസ്ഥാന, ജില്ല, തദ്ദേശ തലങ്ങളില്‍ സന്നദ്ധ സാങ്കേതിക സേനയുമായി കൂടി രൂപവത്കരിക്കും. സംസ്ഥാന ബജറ്റിന്റെ 5 ശതമാനവും തദ്ദേശബജറ്റിന്റെ 10 ശതമാനവും വയോജനക്ഷേമത്തിന് മാറ്റിവെക്കാനാണ് നിർദ്ദേശം.തൊഴിൽ അവസരങ്ങള്‍ക്കും മുൻഗണനവയോജനങ്ങൾക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ ഒരുക്കാൻ നൈപുണി രജിസ്ട്രിയും സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങളിലേക്കുള്ള ഇന്റേൺഷിപ്പ് അവസരങ്ങളും ഉണ്ടാകുമെന്ന് കരടുനയം വ്യക്തമാക്കുന്നു. തൊഴിലുറപ്പ് പദ്ധതിയിലൂടെയും തൊഴില്‍ ലഭ്യമാക്കും.വയോജനങ്ങൾക്കായി സമഗ്രവും കാരുണ്യപൂർവവുമായ സംരക്ഷണപദ്ധതികളുമായി

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version