റഷ്യയുടെ കംചത്ക ഉപദ്വീപില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ ഭൂകമ്പത്തിനും തുടര്‍ന്നുണ്ടായ സുനാമിക്കും പിന്നാലെ, പുതിയൊരു പ്രകൃതി ദുരന്തത്തിന് രാജ്യത്തിന്റെ യുറേഷ്യന്‍ മേഖലം സാക്ഷ്യം വഹിച്ചു.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

യൂറേഷ്യയിലെ ഏറ്റവും ഉയരമുള്ളതും സജീവവുമായ ക്ല്യൂചെവ്‌സ്‌കോയ് അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചു.ഇത് റഷ്യയ്ക്ക് വന്‍ ആകസ്മികമായി വന്നിരിക്കുകയാണ്. അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചപ്പോൾ തീക്കനൽ ആകാശത്തേക്ക് ഉയരുകയും, കനലേറിയ ലാവ പാറകള്‍ അഗ്നിപര്‍വ്വതത്തിൻറെ ചിരകളിലൂടെ പുറത്തേക്ക് ചൊരിയുകയും ചെയ്തു. റഷ്യന്‍ അക്കാദമി ഓഫ് സയന്‍സസിന്റെ ഫാര്‍ ഈസ്റ്റേണ്‍ ബ്രാഞ്ചിന് കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വോള്‍ക്കനോളജി ആന്‍ഡ് സീസ്മോളജിയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ചാരം മൂന്ന് കിലോമീറ്റര്‍ ഉയരത്തില്‍ വരെ ഉയർന്നതും, അതിന്റെ വരമ്പ് 58 കിലോമീറ്ററോളം വ്യാപിച്ചതും സ്ഥിരീകരിച്ചു.ഇതിന് അപ്പുറമായി, കഴിഞ്ഞ 1952നു ശേഷം ഈ മേഖലയിലുണ്ടായതില്‍ ഏറ്റവും ശക്തമായ ഭൂകമ്ബവും ഇതേ ദിവസം രാവിലെ കംചത്കയില്‍ രേഖപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 8.8 രേഖപ്പെടുത്തിയ ഭൂകമ്പം സമുദ്രനിരപ്പില്‍ നിന്ന് 19.3 കിലോമീറ്റര്‍ ആഴത്തില്‍ ഉണ്ടായതായും, ഭൂകമ്ബത്തിന്റെ പ്രഭവകേന്ദ്രം കാംചാറ്റ്‌സ്കിയില്‍ നിന്ന് 119 കിലോമീറ്റര്‍ തെക്കുകിഴക്കായി, ഒന്നര ലക്ഷത്തിലേറെ ജനങ്ങള്‍ താമസിക്കുന്ന പ്രദേശത്തായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.ഭൂകമ്പത്തിന് പിന്നാലെ റഷ്യയുടെ തീരപ്രദേശങ്ങളിലും ജപ്പാനിലെയും ഹവായിയിലെയും തീരങ്ങളിലെയും സുനാമി വ്യാപകമായി ആശങ്ക സൃഷ്ടിച്ചു. അതിനിടയിലാണ് ക്ല്യൂചെവ്‌സ്‌കോയിലുണ്ടായ അഗ്‌നിപര്‍വത പൊട്ടിത്തെറിയും ഉണ്ടായത്. പ്രകൃതിദുരന്തങ്ങളുടെ തുടർച്ചയിലൂടെ ആശങ്കയും അതീവ ജാഗ്രതയും ഉള്ളതായാണ് സ്ഥിതിവിവരങ്ങള്‍.