കല്‍പ്പറ്റ: വയനാട് ഗവ. മെഡിക്കല്‍ കോളജിന്റെ സ്ഥിരനിര്‍മാണത്തിനായി മടക്കിമലയിലെ ഭൂമി ഉപയോഗപ്പെടുത്തുന്നതിന് മൂന്നു മാസത്തിനകം തീരുമാനമെടുക്കണമെന്ന് ചീഫ് സെക്രട്ടറിയക്കും ആരോഗ്യ-

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0
കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്കുമുള്ള ഹൈക്കോടതിയുടെ നിര്‍ദേശം. സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം സെക്രട്ടറി കെ.വി. ഗോകുല്‍ദാസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് എന്‍. നാഗരേഷിന്റെ നിര്‍ദ്ദേശം.2012ലെ ബജറ്റിലാണ് വയനാട് ഗവ. മെഡിക്കല്‍ കോളജ് പ്രഖ്യാപിക്കപ്പെട്ടത്. തുടര്‍ന്ന് കൈനാട്ടി-പനമരം റോഡിലെ മടക്കിമലയില്‍ 50 ഏക്കര്‍ ഭൂമി ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റ് സൗജന്യമായി നല്‍കിയിരുന്നു. എന്നാൽ പ്രകൃതിദുരന്ത സാധ്യതയെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ ഭൂമി കോളജിനായി ഉപയോഗിച്ചില്ല. പിന്നീട് ബോയ്സ്ടൗണില്‍ കണ്ടെത്തിയ മറ്റൊരു ഭൂമിയിലും കോടതി കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രവർത്തനം ആരംഭിക്കാനായില്ല.തത്സമയത്ത് മാനന്തവാടിയിലെ ജില്ലാ ആശുപത്രിയിലൂടെ മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും, പുരോഗമനത്തിനും മികച്ച ചികിത്സാ സൗകര്യങ്ങള്‍ക്കുമുള്ള ക്ഷാമം ഗുരുതരമായി തുടരുകയാണ്. അപകടങ്ങളിലോ വന്യമൃഗ ആക്രമണങ്ങളിലോ ഗുരുതര പരിക്ക് ലഭിക്കുന്ന രോഗികള്‍ക്ക് ഇപ്പോഴും കോഴിക്കോട് പോലുള്ള ആശുപത്രികളിൽ എത്തേണ്ടി വരുന്ന അവസ്ഥ തുടരുന്നു.ബോയ്സ്ടൗണ്‍ നഗരമേഖലയില്‍ നിന്ന് പറ്റിയില്ലെങ്കില്‍ മിക്കവാറും ജില്ലയില്‍ നിന്ന് എളുപ്പം എത്താവുന്ന സ്ഥലമായ മടക്കിമലയാണ് മെഡിക്കല്‍ കോളജ് നിര്‍മാണത്തിനായി ഏറ്റവും അനുയോജ്യം എന്നതാണ് മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്. ശാസ്ത്രീയമായി പ്രകൃതിദുരന്ത സാധ്യത തെളിയിക്കപ്പെട്ടിട്ടില്ലെന്നതിനാല്‍ മുമ്പ് ഉപേക്ഷിച്ച ഭൂമിയിൽ തന്നെ നിര്‍മാണം പുനരാരംഭിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു.ഇതിനിടെ, മടക്കിമലയിലെ ഭൂമി തിരിച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ട് ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി അനുകൂല വിധി നല്‍കിയിരുന്നു. ഇപ്പോഴത് വീണ്ടും മെഡിക്കല്‍ കോളജിന് വിട്ടുനല്‍കാന്‍ തങ്ങളുള്‍പ്പെടെ സന്നദ്ധമാണെന്ന് ആക്‌ഷൻ കമ്മിറ്റി നേതാക്കള്‍ അറിയിച്ചു.