2025 സെപ്റ്റംബർ ഒന്നുമുതൽ തപാൽ വകുപ്പിൽ വലിയ മാറ്റങ്ങൾ ആവിഷ്‌കരിക്കപ്പെടുന്നു. രാജ്യത്തുടനീളം പോസ്റ്റ് ഓഫീസുകളിൽ രജിസ്റ്റർഡ് പോസ്റ്റ് സേവനം നിർത്തിവെച്ച് എല്ലാ ആഭ്യന്തര തപാൽ ഇടപാടുകളും സ്പീഡ് പോസ്റ്റായിരിക്കും കൈകാര്യം ചെയ്യുക. സേവനങ്ങൾ ലളിതമാക്കാനും ഉപഭോക്താക്കൾക്ക് കൂടുതൽ ഗുണമേൻമയുള്ള അനുഭവം നൽകാനും ഈ ലയനം സഹായിക്കുമെന്ന്
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

അധികൃതർ വ്യക്തമാക്കി. സ്പീഡ് പോസ്റ്റിന്റെ വേഗതയും രജിസ്റ്റർഡ് പോസ്റ്റിന്റെ സുരക്ഷയും ഒറ്റ സേവനത്തിലേക്ക് യോജിപ്പിച്ച്, ഡെലിവറി തെളിവ്, സ്വീകരിച്ചയാളുടെ ഒപ്പ് തുടങ്ങിയ പ്രത്യേകതകൾ സ്പീഡ് പോസ്റ്റിലേയ്ക്ക് ഉൾപ്പെടുത്തുന്നതാണ് പുതിയ പദ്ധതി. നിലവിലെ ട്രാക്കിംഗ് സംവിധാനം തുടരുമെന്നും അതിലൂടെയാണ് ഉപഭോക്താക്കൾ തങ്ങളുടെ തപാൽ ഇടപാടുകൾ നിരീക്ഷിക്കുക.പുതിയ നിരക്കുകൾ പ്രകാരം 50 ഗ്രാം വരെ ഭാരമുള്ള പാഴ്‌സലുകൾക്ക് ലോക്കൽ ഡെലിവറിക്ക് ₹15യും, 200 കിലോമീറ്ററിന് മുകളിലുള്ളവയ്ക്ക് ₹35യും ഈടാക്കും. 51 ഗ്രാം മുതൽ 200 ഗ്രാം വരെ ഭാരമുള്ളവയ്ക്ക് ലോക്കൽ ചാർജ് ₹25യും, ദൂരത അനുസരിച്ച് ₹35 മുതൽ ₹70 വരെ ആയിരിക്കും ഡെലിവറി ചാർജുകൾ. 201 ഗ്രാം മുതൽ 500 ഗ്രാം വരെയുള്ള പാഴ്‌സലുകൾക്ക് ₹30 മുതൽ ₹90 വരെയാണ് നിരക്കുകൾ. 500 ഗ്രാംകകയും മുകളിലുള്ള തൂക്കത്തിന് ഓരോ വിഭാഗത്തിനും അനുസൃതമായി ചാർജുകളിൽ അധികം ₹10 മുതൽ ₹50 വരെ ഈടാക്കും. ഇതുമായി കൂടെ നികുതികളും ബാധകമാകും. ഡെലിവറി തെളിവ് ആവശ്യമായവർക്ക് ₹10 അധികമായി നൽകേണ്ടതുണ്ടായിരിക്കും.ഡെലിവറി സമയത്തും തപാൽ വകുപ്പ് വ്യക്തത നൽകി. ലോക്കൽ ഇടപാടുകൾ 1-2 ദിവസത്തിനുള്ളിൽ, മെട്രോ നഗരങ്ങൾക്കിടയിൽ 1-3 ദിവസം, സംസ്ഥാന തലസ്ഥാനങ്ങൾക്കിടയിൽ 1-4 ദിവസം, സംസ്ഥാനത്തിനുള്ളിൽ 1-4 ദിവസം, മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള ഡെലിവറികൾക്ക് 4-5 ദിവസം വരെ എടുക്കാം. ബ്രാഞ്ച് ഓഫീസ് ഡെലിവറിക്ക് ഒരു ദിവസം അധികം വേണ്ടിവരാനും സാധ്യതയുണ്ട്. സേവന ലയനം ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമാവാനും, തപാൽ സംവിധാനത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്.