വിദ്യാർത്ഥികൾക്ക് ഇനി സ്കൂൾ വഴി ആധാർ കാർഡെടുക്കാനും പുതുക്കാനും സൗകര്യം. സ്കൂൾ പ്രവേശന സമയത്ത് ആധാർ ഇല്ലാത്തതിനാൽ വിദ്യാർത്ഥികൾ നേരിട്ടിരിക്കുന്ന ബുദ്ധിമുട്ടുകൾ
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

പരിഹരിക്കാനാണ് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (UIDAI) പുതിയ നീക്കം. അടുത്ത രണ്ടുമാസത്തിനുള്ളിൽ സ്കൂളുകളിലൂടെ കുട്ടികളുടെ ബയോമെട്രിക് അപ്ഡേറ്റ് ഘട്ടംഘട്ടമായി നടത്താനാണ് തീരുമാനം.അഞ്ചു മുതൽ ഏഴു വയസ്സുവരെയുള്ള കുട്ടികൾക്ക് ബയോമെട്രിക് അപ്ഡേഷൻ സൗജന്യമായിരിക്കും. ഏഴുവയസ്സിന് മുകളിലുള്ളവർക്ക് 100 രൂപ ഫീസ് നൽകേണ്ടിവരും. നിർദ്ദിഷ്ട സമയത്തിനുള്ളിൽ അപ്ഡേഷൻ നടത്തി തീർക്കാതിരുന്നാൽ കുട്ടികൾക്ക് സർക്കാർ പദ്ധതികളും സേവനങ്ങളും ലഭിക്കാതെ പോകാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.സ്കൂൾ പ്രവേശന സമയത്ത് നിരവധി കുട്ടികൾക്ക് ആധാർ കാർഡില്ലാത്തത് ഇത്തവണയും വലിയ പ്രശ്നമായിരുന്നു.ഇതിനൊപ്പം, 15-ാം വയസ്സിലെ നിർബന്ധിത രണ്ടാമത്തെ ബയോമെട്രിക് അപ്ഡേറ്റ് സ്കൂളുകളിലും കോളേജുകളിലും നടത്താനുള്ള പദ്ധതിയും പരിഗണനയിലാണ്. ഇതിനായി എല്ലാ ജില്ലകളിലേക്കും ബയോമെട്രിക് ഉപകരണങ്ങൾ അയയ്ക്കും. പിന്നീട് ഇവ തിരഞ്ഞെടുക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലഭ്യമാക്കും.