ഇരുളം: മരിയനാട് റവന്യു ഭൂമി അളക്കാനെത്തിയ ഉദ്യോഗസ്ഥരെ കുടിൽ കെട്ടി താമസിക്കുന്ന കുടുംബങ്ങൾ തടഞ്ഞു. ജില്ലാ സർവേയർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും സമര സമിതിയുടെയും പ്രതിഷേധക്കാരുടെയും നേതൃത്വത്തിലുള്ളവരും തമ്മിൽ
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

വാക്കേറ്റമുണ്ടായി. പ്രതികൂല സാഹചര്യങ്ങളേ തുടർന്ന് സ്ഥലം അളക്കൽ നടപടികൾ താത്കാലികമായി നിര്‍ത്തിവച്ചു.മൂന്നര വർഷമായി താത്കാലിക കുടിലുകളിൽ കഴിയുന്ന നിരവധി കുടുംബങ്ങൾക്ക് ഭൂമി നൽകാതെ, കോടതി വിധിയുടെ അടിസ്ഥാനത്തിൽ 15 പേർക്ക് മാത്രമായി റവന്യു ഭൂമി തിട്ടപ്പെടുത്താൻ ഉദ്യോഗസ്ഥർ എത്തിയതായിരുന്നു. ഇതിനെതിരെ ‘ഇരുളം-മരിയനാട് സമരസമിതി’യുടെ നേതൃത്വത്തിലാണ് ശക്തമായ പ്രതിഷേധം ഉയര്‍ന്നത്.സമരക്കാർ മുഴുവൻ കുടുബങ്ങൾക്കും ഭൂമിയ്‌ക്കുള്ള അവകാശം ഉറപ്പാക്കണമെന്ന ആവശ്യവുമുയർത്തി. മരിയനാടുള്ള മുഴുവൻ റവന്യു ഭൂമി അളന്ന് തിട്ടപ്പെടുത്തണം, ഭൂമി നല്‍കുന്നതില്‍ ഏതൊരു വിഭാഗത്തേയും അവഗണിക്കരുത് എന്നീ ആവശ്യങ്ങൾക്കായായിരുന്നു പ്രക്ഷോഭം.