കേരളത്തിലെ സ്വര്‍ണവിലയില്‍ ഇന്നും നേരിയ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 75040 രൂപയാണ് വില, 80 രൂപയാണ് ഇന്നലേക്കാളുള്ള വര്‍ധന. 22 കാരറ്റ് സ്വര്‍ണത്തിന്റെ ഗ്രാമിന് 10 രൂപയുടെ വര്‍ധനയോടെ 9380 രൂപയായി.ആഗോള തലത്തില്‍ സ്വര്‍ണവിലയിൽ വലിയ മാറ്റങ്ങളൊന്നുമില്ലാതെയാണ് വ്യാപാരം പുരോഗമിക്കുന്നത്. ഔണ്‍സ് സ്വര്‍ണത്തിന് പുതിയ നിരക്ക് 3374 ഡോളറാണ്. നേരത്തെ ഇത് ഏതാണ്ട് ഈ നിലയിലെത്തിയ ശേഷം കുറച്ച്
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

താഴ്ന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.വില മാറ്റത്തിന് കാരണം അമേരിക്കയുടെ പുതിയ വ്യാപാരനയത്തിലെ അനിശ്ചിതത്വമാണ്. ഇന്ത്യയുമായി വ്യാപാര ബന്ധത്തില്‍ പുതിയ ചുങ്ക നയങ്ങള്‍ അമേരിക്ക ആവിഷ്‌കരിച്ചതോടെ സാമ്പത്തിക ലോകത്ത് ആശങ്ക വ്യാപകമായി. അതിന്റെ പ്രതികരണമായാണ് സ്വര്‍ണവിലയിലെ ചാഞ്ചാട്ടം.ക്രൂഡ് ഓയിലിന്റെ വിലയിൽ വലിയ വ്യത്യാസമില്ല. ഡോളര്‍ നിരക്കും സ്ഥിരത പുലര്‍ത്തുകയാണ്. ഇന്ത്യന്‍ രൂപയില്‍ ചെറിയ തോതിലുള്ള ഉയർച്ച രേഖപ്പെടുത്തിയിരുന്നെങ്കിലും അതിനെ വലിയ നേട്ടമായി കാണാന്‍ കഴിയില്ല. അമേരിക്കയുമായുള്ള വ്യാപാര സംഘർഷം ശക്തമായാല്‍ രൂപയുടെ മൂല്യത്തിൽ ഇടിവുണ്ടാകുമെന്നും അതിന്റെ തിരിച്ചടി സ്വര്‍ണവിലയില്‍ പ്രതിഫലിക്കുമെന്നും സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിക്കുന്നു.