കൽപ്പറ്റ: വില്ലേജ് ഓഫീസർമാരെ സ്ഥലം മാറ്റിയ ഉത്തരവിനെയും അതിനുശേഷം പുറത്ത് വന്ന ഭേദഗതി ഉത്തരവിനെയും തുടർന്ന് റവന്യൂ വകുപ്പിൽ ഭരണ പ്രതിസന്ധി രൂക്ഷമായി തുടരുന്നു.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

സ്ഥലംമാറ്റം ഉൾപ്പെടെയുള്ള പ്രശ്നങ്ങളിൽ ഭരണകക്ഷിയിലുള്ള സർക്കാർ സർവീസ് സംഘടനകൾ തമ്മിൽ ഉള്ള തർക്കം വകുപ്പിനുള്ളിൽ വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.എൻ.ജി.ഒ യൂണിയനും ജോയിന്റ് കൗൺസിലും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പലപ്പോഴും ഇടപെടലുകളായി മാറുന്നതും ഇത് റവന്യൂവകുപ്പിന്റെ പ്രവർത്തനക്ഷമതയെ നേരിട്ടുതന്നെ ബാധിക്കുന്നതുമാണ്. ഇത്തരം അമിത ഇടപെടലുകൾ വകുപ്പിന്റെ സുതാര്യമായ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നുവെന്നാണ് ജീവനക്കാരുടെ വിലയിരുത്തൽ.