സ്വര്‍ണവിലയില്‍ കഴിഞ്ഞ ദിവസങ്ങളിലെ തുടര്‍ച്ചയായ ഉയര്‍ച്ചയ്ക്ക് പിന്നാലെ ഇന്ന് നേരിയ ശമനം. ഒരു പവന്‍ സ്വര്‍ണത്തിന്റെ നിരക്ക് 200 രൂപ കുറഞ്ഞ് 75,560 രൂപയായി.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

ഇന്നലെ രേഖപ്പെടുത്തിയ 75,760 രൂപ ആഗസ്റ്റ് മാസത്തിലെ ഉയര്‍ന്ന നിരക്കായിരുന്നു. ഗ്രാമിന് 25 രൂപ കുറഞ്ഞ് ഇന്ന് 9,445 രൂപയാണ് വില.ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളിലൊന്നായ ഇന്ത്യയില്‍, ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം ഇറക്കുമതി ചെയ്യപ്പെടുന്നു. ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക്, രാജ്യാന്തര വിപണിയിലെ സ്വര്‍ണവില, കസ്റ്റംസ് ഡ്യൂട്ടി, ഇറക്കുമതി ബാങ്കുകളുടെ നിരക്ക് തുടങ്ങിയവയാണ് ആഭ്യന്തര വിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങള്‍. വിവാഹ സീസണ്‍ അടുത്തെത്തുന്നതിനാല്‍ കേരളത്തിലെ ജ്വല്ലറികളില്‍ മുന്‍കൂര്‍ ബുക്കിങ് ചെയ്യുന്നത് ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. ബുക്കിങ് ദിവസത്തെ വിലയ്ക്ക് പിന്നീട് സ്വര്‍ണം സ്വന്തമാക്കാമെന്ന സൌകര്യം ഇതിനുണ്ടാക്കുന്ന ആകര്‍ഷണമാണ്.