സുൽത്താൻ ബത്തേരി: നെന്മേനി പഞ്ചായത്തിലെ ചീരാൽ, മുണ്ടക്കൊല്ലി പ്രദേശങ്ങളിൽ കടുവയുടെ സാന്നിധ്യം ഭീതിയുണ്ടാക്കുന്നു. രണ്ടാഴ്ചക്കുമേറെയായി വിവിധ ഭാഗങ്ങളിൽ കടുവയെ കണ്ടതായി
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

നാട്ടുകാർ പറയുന്നു. കാമറയും കുടും സ്ഥാപിച്ച് പിടികൂടാനുള്ള നടപടികൾ വനം വകുപ്പ് സ്വീകരിക്കുന്നില്ലെന്നതാണ് അവരുടെ ആക്ഷേപം.മുണ്ടക്കൊല്ലി, ആശാരിപ്പടി, വല്ലത്തൂർ എന്നീ പ്രദേശങ്ങളിലാകെ കഴിഞ്ഞ ദിവസങ്ങളിലായി ഇടയ്ക്കിടെ കടുവ പ്രത്യക്ഷപ്പെടുന്നതായി നാട്ടുകാർ പറയുന്നു. തോട്ടാമൂല ഫോറസ്റ്റ് ഓഫിസിൽ പലവട്ടം പരാതി നൽകിയിട്ടും കാര്യമായ ഇടപെടൽ ഉണ്ടായിട്ടില്ലെന്നതാണ് അവരുടെ വാദം. മേപ്പാടി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെട്ട ഈ പ്രദേശങ്ങൾ ഇപ്പോൾ കടുവ ഭീഷണിയാൽ ആശങ്കയിലാണ്.