തൊഴിലിടങ്ങളിലെ വനിത പ്രാതിനിധ്യം; വിജ്ഞാന കേരളവും കുടുംബശ്രീയും കൈകോർക്കുന്നു

കൽപറ്റ: തൊഴിലിടങ്ങളിൽ വനിതകളുടെ പങ്കാളിത്തം വർധിപ്പിച്ച് പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനുള്ള വലിയ പദ്ധതിയുമായി വിജ്ഞാനകേരളവും കുടുംബശ്രീയും കൈകോർത്തു. 5,000 പേർക്ക് തൊഴിൽ നൽകുകയെന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ഈ സംരംഭം, സ്ത്രീകളുടെ സാമ്പത്തിക സ്വയംപര്യാപ്തതയും കുടുംബങ്ങളുടെ വരുമാനവും ഒരുപോലെ ഉയർത്താനാണ് ലക്ഷ്യമിടുന്നത്.വിജ്ഞാനകേരളം നടത്തുന്ന പ്രത്യേക കാമ്പയിൻ മുഖേന തൊഴിലിൽ താൽപ്പര്യമുള്ള കുടുംബശ്രീ അംഗങ്ങൾക്ക് വിവിധ മേഖലകളിൽ ആവശ്യമായ നൈപുണ്യപരിശീലനം നൽകും. ഓരോ സി.ഡി.എസ് പരിധിയിലും തൊഴിൽ സാധ്യതകൾ തിരിച്ചറിഞ്ഞ്, പരിശീലന പരിപാടികൾ ആസൂത്രണം ചെയ്യുകയാണ് കുടുംബശ്രീ.പദ്ധതിയുടെ ആദ്യഘട്ടത്തിൽ, സെപ്റ്റംബർ അവസാനത്തോടെ ഒരു ലക്ഷം പേർക്ക് വേതനാധിഷ്ഠിത തൊഴിൽ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. ജില്ലയിലെ ഓരോ സി.ഡി.എസിലും 170 മുതൽ 200 പേർ വരെ തൊഴിൽ നേടുമെന്ന് പ്രതീക്ഷിക്കുന്നു. കാമ്പയിന്റെ ഭാഗമായി വാർഡ് തലത്തിൽ വിവിധ പ്രവർത്തനങ്ങൾ ആരംഭിച്ച് പദ്ധതി വ്യാപകമായി നടപ്പിലാക്കും.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version