ഓണത്തിനൊരുങ്ങി സിവിൽ സപ്ലൈസ് വകുപ്പ്, സപ്ലൈകോയും തയ്യാറാണെന്ന് മന്ത്രി ജി.ആർ. അനിൽ വ്യക്തമാക്കി. പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും, ഓണം ഫെയറുകൾ വഴി ഉപഭോക്താക്കൾക്ക് വിവിധ ഓഫറുകളും വിലക്കുറവും ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി. ഈ മാസം 25-നാണ് സംസ്ഥാനവ്യാപകമായി സപ്ലൈകോയുടെ ഓണം ഫെയറുകൾ ആരംഭിക്കുന്നത്.അരിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ വില ഉയരുന്ന സാഹചര്യത്തിൽ, വില നിയന്ത്രണത്തിനായി പ്രത്യേക നടപടി സ്വീകരിച്ചതായും മന്ത്രി വ്യക്തമാക്കി. വരും ദിവസങ്ങളിൽ സാധനങ്ങളുടെ വില കൂടുതൽ കുറയാനാണ് സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ ആവശ്യമായ എല്ലാ സാധനങ്ങളും എത്തിച്ചിട്ടുണ്ടെന്നും, ജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ സാധനങ്ങൾ ലഭ്യമാക്കാനാണ് സർക്കാർ ശ്രമമെന്നും മന്ത്രി വ്യക്തമാക്കി. സപ്ലൈകോയുടെ ഓണം ഫെയർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.