ഐഐഎം കോഴിക്കോടില്‍ മള്‍ട്ടി സ്‌കില്‍ഡ് സപ്പോര്‍ട്ട് സ്റ്റാഫ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. കരാർ അടിസ്ഥാനത്തിലുള്ള താൽക്കാലിക നിയമനമാണിത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ആഗസ്റ്റ് 28 ആണ്. കൊച്ചി ക്യാമ്പസിലെ അണ്ടർ ഗ്രാജുവേറ്റ് പ്രോഗ്രാം വിഭാഗത്തിലാണ് ഒഴിവ് ഉണ്ടായിരിക്കുന്നത്.അപേക്ഷിക്കാവുന്ന പ്രായപരിധി പരമാവധി 28 വയസാണ്. ഏതെങ്കിലും വിഷയത്തിൽ ഡിഗ്രിയോടൊപ്പം കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. അതല്ലെങ്കിൽ, പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയ്ക്കൊപ്പം കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. കൂടാതെ, ഇംഗ്ലീഷിൽ നല്ല പരിജ്ഞാനവും കമ്പ്യൂട്ടർ, എം.എസ്. ഓഫീസ്, ഇന്റർനെറ്റ് എന്നിവയിൽ അറിവും നിർബന്ധമാണ്.തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം ₹20,300 രൂപ ശമ്പളമായി ലഭിക്കും. ഇതിനു പുറമേ ₹2,000 രൂപ ഫിനാൻഷ്യൽ സപ്പോർട്ടും ₹300 രൂപ ടെലിഫോൺ അലവൻസും അനുവദിക്കുന്നതാണ്.താൽപര്യമുള്ളവർ ഐഐഎം കോഴിക്കോടിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് കരിയേഴ്സ് വിഭാഗം വഴി അപേക്ഷ സമർപ്പിക്കണം. അപേക്ഷകൾ ആഗസ്റ്റ് 28-നകം ഓൺലൈനായി പൂർത്തിയാക്കണം. ഇന്റർവ്യൂ തീയതിയും മറ്റു വിശദവിവരങ്ങളും പിന്നീട് അറിയിക്കും.