കേരളത്തില്‍ ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന ഫുട്‌ബോൾ ടീം കളിക്കാനെത്തുന്നു. നവംബറില്‍ അന്താരാഷ്ട്ര സൗഹൃദ മത്സരം നടക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ സ്ഥിരീകരിച്ചു. നവംബര്‍ 10നും 18നും ഇടയില്‍ മത്സരം നടക്കും.അര്‍ജന്റീന ഫുട്‌ബോൾ അസോസിയേഷനും മത്സരം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും എതിരാളികളെ ഇതുവരെ തീരുമാനിച്ചിട്ടില്ല. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കാനിടയെന്നാണ് റിപ്പോര്‍ട്ട്.