ഓണത്തിന് സ്പെഷ്യൽ അരിയും മണ്ണെണ്ണയും; സർക്കാരിന്റെ ന്യായവില ഉറപ്പ്

ഓണക്കാലത്ത് സാധനങ്ങളുടെ വില നിയന്ത്രിക്കുകയും, ജനങ്ങൾക്ക് ന്യായവിലയ്ക്ക് ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കുകയും ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ വിപണി ഇടപെടലുകൾ ശക്തമാക്കുന്നു. റേഷൻ കടകളിലൂടെ സ്പെഷ്യൽ അരി വിതരണം ചെയ്യുന്നതോടൊപ്പം, എല്ലാ വിഭാഗം റേഷൻ കാർഡുകാർക്കും മണ്ണെണ്ണയുടെ വിഹിതം ഉറപ്പാക്കിയിട്ടുണ്ട്. സപ്ലൈകോയുടെ നേതൃത്വത്തിൽ 60 കോടി രൂപയുടെ സബ്‌സിഡി ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കുമെന്നും സർക്കാർ അറിയിച്ചു. ഓണം ഫെയറുകൾ ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 4 വരെ 140 നിയമസഭാ മണ്ഡലങ്ങളിലായി അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന രീതിയിൽ സംഘടിപ്പിക്കും. ഉൾപ്രദേശങ്ങളിലേക്കും സഞ്ചരിക്കുന്ന മൊബൈൽ ഓണച്ചന്തകൾ ഒരുക്കപ്പെടുന്നു. കൂടാതെ, 6 ലക്ഷത്തിലധികം AAY കാർഡുടമകൾക്കും ക്ഷേമ സ്ഥാപനങ്ങൾക്കും സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യുകയും, ശബരി ബ്രാൻഡിൽ പുതിയ ഉൽപ്പന്നങ്ങൾ വിപണിയിൽ അവതരിപ്പിക്കുകയും ചെയ്യുന്നു. സംസ്ഥാനത്ത് നിലവിൽ 2112 കെ-സ്റ്റോറുകൾ പ്രവർത്തിക്കുന്നുണ്ട്.അതേസമയം, വെളിച്ചെണ്ണയുടെ വില നിയന്ത്രിക്കാൻ സപ്ലൈകോ സൂപ്പർമാർക്കറ്റുകൾ പ്രത്യേക ഓഫറുമായി മുന്നോട്ടുവന്നു. ഇന്ന് (ഞായറാഴ്ച, ഓഗസ്റ്റ് 24) മാത്രം, ലിറ്ററിന് 445 രൂപ നിരക്കിൽ കേര വെളിച്ചെണ്ണ ലഭ്യമാക്കും. സാധാരണ 529 രൂപ വിലയുള്ള കേര വെളിച്ചെണ്ണ, മുൻപ് 457 രൂപയ്ക്ക് നൽകിവന്നിരുന്നു. അതിൽ നിന്നും 12 രൂപ അധികം കുറച്ച് നൽകുന്നതാണ് ഇന്നത്തെ പ്രത്യേക ഓഫർ. സപ്ലൈകോ ശബരി ബ്രാൻഡിലെ വെളിച്ചെണ്ണ സബ്സിഡി നിരക്കിൽ 349 രൂപയ്ക്കും, സബ്സിഡിയില്ലാതെ 429 രൂപയ്ക്കും ഓഗസ്റ്റ് മുതൽ വിതരണം ചെയ്യുന്നതായി അധികൃതർ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version