സംസ്ഥാനത്ത് ഹെവി വാഹനങ്ങള്‍ക്ക് ബ്ലൈൻഡ് സ്പോട്ട് മിറര്‍ നിര്‍ബന്ധം

കേരളത്തിലെ റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനായി സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി പുതിയ നിര്‍ദേശം പുറപ്പെടുവിച്ചു. നവംബർ ഒന്നുമുതല്‍ സംസ്ഥാനത്തെ എല്ലാ ഹെവി വാഹനങ്ങള്‍ക്കും ബ്ലൈൻഡ് സ്പോട്ട് മിറര്‍ നിര്‍ബന്ധമാക്കാനാണ് തീരുമാനം. കെഎസ്‌ആര്‍ടിസി ബസുകള്‍, സ്കൂള്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് സഞ്ചരിക്കുന്ന എല്ലാ ഭാരവാഹനങ്ങള്‍ക്കും ഈ നിയമം ബാധകമായിരിക്കും.റോഡപകടങ്ങളുടെ പ്രധാന കാരണമായി ബ്ലൈൻഡ് സ്പോട്ടുകളെയാണ് പല പഠനങ്ങളും ചൂണ്ടിക്കാണിച്ചിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബ്ലൈൻഡ് സ്പോട്ട് മിറര്‍ ഉപയോഗം നിര്‍ബന്ധമാക്കിയത്. വാഹനമോടിക്കുന്നവര്‍ക്ക് മിററുകളുടെ ശരിയായ ഉപയോഗത്തെക്കുറിച്ച് ബോധവല്‍ക്കരണം നല്‍കാന്‍ മോട്ടോര്‍ വാഹന വകുപ്പ് (എംവിഡി) പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു.അതോടൊപ്പം, ഡ്രൈവിംഗ് സ്കൂളുകള്‍ പരിശീലന സമയത്ത് വിദ്യാര്‍ഥികള്‍ക്ക് ബ്ലൈൻഡ് സ്പോട്ട് മിററിന്റെ പ്രാധാന്യം പഠിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്. റോഡ് സുരക്ഷ ഉറപ്പാക്കുകയും അപകടങ്ങള്‍ കാര്യമായി കുറയ്ക്കുകയും ചെയ്യുക എന്നതാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികാരികള്‍ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version