സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്കുകള്‍ പ്രദര്‍ശിപ്പിക്കണം

സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികൾക്കുള്ള കൺസഷൻ നിരക്കുകളുടെ സ്റ്റിക്കർ നിർബന്ധമായും പതിപ്പിക്കണമെന്ന നിർദ്ദേശം ശക്തമാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെൽ മുഖാന്തിരം കെ.എസ്.യു നൽകിയ പരാതിയെയാണ് വകുപ്പ് നടപടിയിലേക്ക് കൊണ്ടുവന്നത്.എറണാകുളം, കലൂർ, വൈറ്റില ബസ് സ്റ്റാൻഡുകളിൽ റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസിലെ എൻഫോഴ്‌സ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ, പല ബസുകളിലും സ്റ്റിക്കർ ഇല്ലാതെയോ കേടുപാടുകളോടെ ആണോ കാണപ്പെട്ടത്. തുടർന്ന്, അധികൃതർ തന്നെ സ്ഥലത്തുവെച്ച് സ്റ്റിക്കർ പതിപ്പിച്ചു.വിദ്യാർത്ഥി കൺസഷൻ സ്റ്റിക്കർ പതിപ്പിക്കൽ തുടർച്ചയായി നിരീക്ഷിക്കുമെന്നും, ഭാവിയിൽ ഫിറ്റ്‌നസ് പരിശോധനാ ഘട്ടത്തിലും ഇതിന്റെ ഉറപ്പുവരുത്തൽ നടത്തുമെന്നും റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസർ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version