ചിങ്ങമാസത്തോടും കല്യാണസീസണോടും കൂടി സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. ഇന്ന് വീണ്ടും 280 രൂപ കൂടി, ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 75,120 രൂപയിലെത്തി. ഏറ്റവും കുറഞ്ഞ പണിക്കൂലിയും ചേർത്താൽ ഒരു പവന് 81,500 രൂപ വരെ ചെലവാകും.ഇന്നലെ മാത്രം 400 രൂപയുടെ വർധനവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ഇന്നത്തെ ഉയർച്ച. ഇപ്പോഴത്തെ നിരക്കുപ്രകാരം, ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 9,390 രൂപയും, 18 കാരറ്റിന് 7,710 രൂപയും നൽകേണ്ടി വരും.അതേസമയം വെള്ളിവിലയിൽ മാറ്റമൊന്നുമില്ല. 916 ഹാൾമാർക്ക് വെള്ളിയുടെ ഇന്നത്തെ വില ഗ്രാമിന് 126 രൂപയിലാണ് തുടരുന്നത്.